സു​പ്രീം കോ​ട​തി ക​ലാ​പം; ചീ​ഫ് ജ​സ്റ്റീ​സു​മാ​യി ഞാ​യ​റാ​ഴ്ച സ​മ​വാ​യ ച​ർ​ച്ച
Sunday, January 14, 2018 10:28 AM IST
ന്യൂ​ഡ​ൽ​ഹി: സു​പ്രീം കോ​ട​തി​യി​ലെ മു​തി​ർ​ന്ന ജ​ഡ്ജി​മാ​ർ ഉ​യ​ർ​ത്തി​യ ക​ലാ​പം ശ​മി​പ്പി​ക്കാ​ൻ ബാ​ർ കൗ​ണ്‍​സി​ൽ ശ്ര​മം ആ​രം​ഭി​ച്ചു. ബാ​ർ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ നി​യോ​ഗി​ച്ച ഏ​ഴം​ഗ സ​മി​തി ഞാ​യ​റാ​ഴ്ച ചീ​ഫ് ജ​സ്റ്റീ​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​ന്ന് വൈ​കു​ന്നേ​രം 7.30 ന് ​ആ​ണ് സ​മി​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. ഇ​തി​നു ശേ​ഷം മു​ഴു​വ​ൻ ജ​ഡ്ജി​മാ​രു​മാ​യും സ​മി​തി കാ​ണും.

വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്തി​യ​വ​രൊ​ഴി​കെ​യു​ള്ള 23 ജ​ഡ്ജി​മാ​രു​മാ​യാ​ണ് ആ​ദ്യം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗം പേ​രും ച​ർ​ച്ച​ക​ൾ​ക്ക് ത​യാ​റാ​യെ​ന്നും ബാ​ർ​കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ്ര​തി​സ​ന്ധി പ​രി​ഹാ​ര​ത്തി​നാ​യി ഫു​ൾ കോ​ർ​ട്ട് വി​ളി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ബാ​ർ അ​സോ​സി​യേ ഷ​ൻ ഇ​ന്ന​ലെ യോ​ഗം ചേ​ർ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ജ​ഡ്ജി​മാ​രു​ടെ പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​യ സി​ബി​ഐ സ്പെ​ഷ​ൽ ജ​ഡ്ജി ബി.​എ​ച്ച്. ലോ​യ​യു​ടെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ളെ സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കേ​ണ്ടി​യി​രു​ന്ന പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ഒ​രു ദി​വ​സം മാ​റ്റി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...