റ​യ​ൽ റി​യ​ൽ ക്രൈ..! ​ത​ങ്ങ​ൾ മു​ങ്ങു​ന്ന ക​പ്പ​ലി​ലെ​ന്ന് മാ​ഴ്സ​ലോ
Sunday, January 14, 2018 1:11 PM IST
മാ​ഡ്രി​ഡ്: സ്വ​ന്തം ത​ട്ട​ക​ത്തി​ൽ കു​ഞ്ഞ​ൻ‌​മാ​രാ​യ വി​യ്യാ​റ​യ​ലി​നോ​ടേ​റ്റ തോ​ൽ​വി റ​യ​ലി​നെ ത​ള​ർ​ത്തു​ന്നു. ത​ങ്ങ​ൾ മു​ങ്ങു​ന്ന ക​പ്പ​ലി​ലാ​ണെ​ന്ന് റ​യ​ലി​ന്‍റെ ബ്ര​സീ​ലി​യ​ൻ താ​രം മാ​ഴ്സ​ലോ പ​റ​ഞ്ഞു. റ​യ​ലു​മൊ​ത്തു​ള്ള ത​ന്‍റെ 11 വ​ർ​ഷ​ത്തെ ക​രി​യ​റി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ത​ര​മൊ​രു അ​വ​സ്ഥ​യെ​ന്നും മാ​ഴ്സി​ലോ പ​റ​യു​ന്നു.

ന​ല്ല ഫു​ട്ബോ​ൾ ക​ളിക്കാ​നാ​ണ് ത​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​ത്. മൈ​താ​ന​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ത്തേ​ക്കും പ​ന്ത് എ​ത്തി​ക്കാ​നാ​വു​ന്നു​ണ്ട്. എ​ന്നാ​ൽ ഗോ​ൾ മാ​ത്രം സം​ഭ​വി​ക്കു​ന്നി​ല്ല. നി​രാ​ശ​രും രോ​ഷാ​കു​ല​രു​മാ​ണ്. ത​ങ്ങ​ൾ മു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​താ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്നും റ​യ​ൽ പ്ര​തി​രോ​ധ താ​രം പ​റ​ഞ്ഞു. വി​യ്യാ​റ​യി​ലി​നോ​ടേ​റ്റ തോ​ൽ​വി​യോ​ടെ റ​യ​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ പി​ന്നി​ലേ​ക്കു വീ​ണു. ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ബാ​ഴ്സ​ലോ​ണ​യേ​ക്കാ​ൾ 16 പോ​യി​ന്‍റി​ന്‍റെ വ്യ​ത്യാ​സ​മാ​ണ് റ​യ​ലി​നു​ള്ള​ത്.

റ​യ​ലി​ന്‍റെ സ്വ​ന്തം മൈ​താ​ന​മാ​യ സാ​ന്‍റി​യാ​ഗോ ബ​ർ​ണ​ബ്യു​വി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് വി​യ്യാ​റ​യ​ൽ ജ​യി​ച്ച​ത്. 87 ാം മി​നി​റ്റി​ൽ പാ​ബ്ലോ ഫോ​ർ​നാ​ൽ​സി​ന്‍റെ ഗോ​ളാ​ണ് റ​യ​ലി​നെ വീ​ഴ്ത്തി​യ​ത്. ക​ളി നി​യ​ന്ത്രി​ച്ച​തു റ​യ​ലാ​യി​രു​ന്നെ​ങ്കി​ലും ഗോ​ൾ മാ​ത്രം അ​ക​ന്നു​നി​ന്നു. വി​യ്യാ​റ​യ​ലി​ന്‍റെ ഗോ​ൾ കീ​പ്പ​ർ സെ​ർ​ജി​യോ അ​സ​ഞ്ചോ​യു​ടെ കി​ടി​ല​ൻ സേ​വു​ക​ളാ​ണ് റ​യ​ലി​നു വി​ജ​യം അ​ന്യ​മാ​ക്കി​യ​ത്.

ബോ​ക്സി​നു പു​റ​ത്തു​നി​ന്നും മാ​ഴ്സ​ലോ പാ​യി​ച്ച മി​ന്ന​ൽ ഷോ​ട്ട് ഉ​യ​ർ​ന്നു ചാ​ടി ത​ട്ടി​യ​ക​റ്റി​യാ​ണ് അ​സ​ഞ്ചോ പ​ണി തു​ട​ങ്ങി​യ​ത്. പി​ന്നാ​ലെ സ്റ്റാ​ർ സ്ട്രൈ​ക്ക​ർ റൊ​ണാ​ൾ​ഡോ​യു​ടെ ഗോ​ളെ​ന്നു​റ​പ്പി​ച്ച ഫ്രീ​ക്കി​ക്കും അ​സ​ഞ്ചോ കു​ത്തി​പ്പു​റ​ത്തേ​ക്കി​ട്ടു. ബോ​ക്സി​നു​ള്ളി​ൽ‌ ഇ​സ്കോ ന​ൽ​കി​യ ക്രോ​സി​നു റൊ​ണാ​ൾ​ഡോ കാ​ലു​വ​ച്ചെ​ങ്കി​ലും അ​തും അ​സ​ഞ്ചോ ര​ക്ഷ​പെ​ടു​ത്തി. റ​യ​ൽ ത​ല​യി​ൽ കൈ​വ​ച്ച നി​മി​ഷം. ടോ​ണി ക്രൂ​സി​ന്‍റെ ഷോ​ട്ടും പു​ഷ്പം​പോ​ലെ ത​ട്ടി​യ​ക​റ്റി അ​സ​ഞ്ചോ വി​യ്യാ​റ​യ​ലി​ന്‍റെ ര​ക്ഷ​ക​നാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...