ഋ​ഷ​ഭ് പ​ന്തി​ന് അ​തി​വേ​ഗ സെ​ഞ്ചു​റി; ഡൽഹിക്ക് അനായാസ ജയം
Sunday, January 14, 2018 2:49 PM IST
ന്യൂ​ഡ​ൽ​ഹി: സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ട്വ​ന്‍റി-20​യി​ൽ ഡ​ൽ​ഹി​യു​ടെ ഋ​ഷ​ഭ് പ​ന്തി​ന് അ​തി​വേ​ഗ സെ​ഞ്ചു​റി. ഹി​മാ​ച​ൽ‌​പ്ര​ദേ​ശി​നെ​തി​രെ പ​ന്ത് വെ​റും 38 പ​ന്തി​ൽ‌​നി​ന്ന് 116 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി. പ​ന്തി​ന്‍റെ സെ​ഞ്ചു​റി​ക്ക​രു​ത്തി​ൽ ഡ​ൽ​ഹി 10 വി​ക്ക​റ്റി​ന് ഹി​മാ​ച​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ട്വ​ന്‍റി-20​യി​ലെ ര​ണ്ടാ​മ​ത്തെ അ​തി​വേ​ഗ സെ​ഞ്ചു​റി​യാ​ണ് പ​ന്ത് നേ​ടി​യ​ത്. 32 പ​ന്തി​ൽ​നി​ന്നാ​യി​രു​ന്നു പ​ന്ത് മൂ​ന്ന​ക്കം ക​ട​ന്ന​ത്. 12 സി​ക്സും എ​ട്ടു ഫോ​റും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു പ​ന്തി​ന്‍റെ ഇ​ന്നിം​ഗ്സ്.

ഹി​മാ​ച​ലി​ന്‍റെ 144 റ​ൺ‌​സ് വി​ജ‍​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഡ​ൽ​ഹി 11.4 ഓ​വ​റി​ൽ വി​ജ​യം കു​റി​ച്ചു. ഗൗ​തം ഗം​ഭീ​റി​നൊ​പ്പ​മാ​യി​രു​ന്നു പ​ന്തി​ന്‍റെ മി​ന്ന​ൽ​പ്ര​ഹ​രം. ഗം​ഭീ​ർ 33 പ​ന്തി​ൽ 30 റ​ൺ​ട​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു.

ക്രി​സ് ഗെ​യ്‌​ലി​ന്‍റെ പേ​രി​ലാ​ണ് നി​ല​വി​ൽ ട്വ​ന്‍റി-20​യി​ലെ അ​തി​വേ​ഗ സെ​ഞ്ചു​റി​യു​ടെ റി​ക്കാ​ർ​ഡ്. ഐ​പി​എ​ലി​ൽ പു​നെ​വാ​രി​യേ​ഴ്സി​നെ​തി​രെ 30 പ​ന്തി​ൽ സെ​ഞ്ചു​റി നേ​ടി​യാ​ണ് ഗെ​യി​ൽ റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...