കോ​ട​തി​യി​ലെ തീ ​അ​ണ​യു​ന്നു; ച​ർ​ച്ച​യ്ക്കു ത​യാ​റെ​ന്ന് ജ​സ്റ്റീ​സ് ചെ​ല​മേ​ശ്വ​ർ
Sunday, January 14, 2018 3:23 PM IST
ന്യൂഡൽഹി: സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റീസും മുതിർന്ന ജഡ്ജിമാരും തമ്മിലുള്ള കലാപം അയയുന്നു. ചീഫ് ജസ്റ്റീസുമായി ചർച്ചയക്ക് തയാറാണെന്ന് ജസ്റ്റീസ് ചെലമേശ്വർ അറിയിച്ചു. ബാർ കൗണ്‍സിൽ നി​യോ​ഗി​ച്ച ഏ​ഴം​ഗ സ​മി​തിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ചീഫ് ജസ്റ്റീസുമായുള്ള തർക്കം കോടതി നടപടികളെ ബാധിക്കില്ലെന്നും ചെലമേശ്വർ പറഞ്ഞു. സുപ്രീം കോടതി ബാര്‍ അസോസിയേഷനും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഇന്ന് സമവായശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നു. തിങ്കളാഴ്ച കോടതി നടപടികൾ ആരംഭിക്കുന്നതിനു മുൻപുതന്നെ പ്രശ്നപരിഹാരത്തിനാണു ശ്രമം നടക്കുന്നത്.

ചീഫ് ജസ്റ്റീസുമായും ജഡ്ജിമാരുമായും ചർച്ച നടത്തിയതിനുശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്ന് ബാർ കൗണ്‍സിൽ സ​മി​തി അംഗങ്ങൾ പറഞ്ഞു. ഇ​ന്ന് വൈ​കു​ന്നേ​രം 7.30 ന് ​ആ​ണ് സ​മി​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്.

ജ​ഡ്ജി​മാ​രു​ടെ പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​യ സി​ബി​ഐ സ്പെ​ഷ​ൽ ജ​ഡ്ജി ബി.​എ​ച്ച്. ലോ​യ​യു​ടെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ളെ സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കേ​ണ്ടി​യി​രു​ന്ന പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ഒ​രു ദി​വ​സം മാ​റ്റി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...