സെഞ്ചൂറിയൻ ടെസ്റ്റ്: ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ 335ന് പുറത്ത്
Sunday, January 14, 2018 4:07 PM IST
സെഞ്ചൂറിയൻ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 335ന് പുറത്തായി. രണ്ടാം ദിനം ആറു വിക്കറ്റിന് 269 റണ്‍സെന്ന സ്കോറിൽ ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 66 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ നാല് വിക്കറ്റുകളും നഷ്ടമായി.

എയ്ഡൻ മാർക്രം (94), ഹാഷിം അംല (82), ഫാഫ് ഡുപ്ലസി(63) എന്നിവരുടെ ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ആർ. അശ്വിൻ നാലും ഇഷാന്ത് ശർമ മൂന്നും മുഹമ്മദ് ഷാമി ഒരു വിക്കറ്റും നേടി.

ആദ്യ ദിവസം മൂന്നു വിക്കറ്റിന് 246 എന്ന നിലയിൽ ശക്തമായി നിന്ന ദക്ഷിണാഫ്രിക്ക അപ്രതീക്ഷിതമായാണ് തകർന്നത്. അഞ്ചു റണ്‍സ് ചേർന്നപ്പോൾ നഷ്ടമായ മൂന്നു വിക്കറ്റുകളാണ് ആതിഥേയരെ തകർത്തത്. ഇതിൽ രണ്ടെണ്ണം റണ്‍ ഒൗട്ടായിരുന്നു. ഇന്ത്യൻ പേസർമാർ മികവിലുയരാത്തിടത്ത് അശ്വിൻ സ്പിൻ ബോളുമായി മികവിലെത്തി.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ നാല് റണ്‍സെടുത്തിട്ടുണ്ട്. മുരളി വിജയിയും ലോകേഷ് രാഹുലുമാണ് ക്രീസിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...