ഹൊ..! ​ഹാ​ല​പ്പ് എ​ന്തൊ​രു ജ​യം; തോ​റ്റി​ട്ടും ജയിച്ചു മ​ട​ങ്ങി ഡേ​വി​സ്
Saturday, January 20, 2018 5:58 PM IST
മെ​ൽ​ബ​ൺ: ഹൊ..! ​എ​ന്തൊ​രു മ​ത്സ​ര​മാ​യി​രു​ന്നു, ഐ​തി​ഹാ​സി​കം, ടെ​ന്നീ​സി​ന്‍റെ സൗ​ന്ദ​ര്യ​വും ക​രു​ത്തും ഇ​ഴ​ചേ​ർ​ന്ന പോ​രാ​ട്ടം. മെ​ൽ​ബ​ൺ പാ​ർ​ക്കി​ൽ സി​മോ​ണ ഹാ​ല​പ്പും അ​മേ​രി​ക്ക​യു​ടെ ലോ​റ​ൻ ഡേ​വി​സും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തെ​ക്കു​റി​ച്ച് ആ​രാ​ധ​ക​ർ​ക്ക് വി​ശേ​ഷി​പ്പി​ക്കാ​ൻ വാ​ക്കു​ക​ൾ​മ​തി​യാ​വു​ന്നി​ല്ല.

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ന്‍റെ ച​രി​ത്ര​ത്തി​ലെ ദൈ​ർ​ഘ്യ​മേ​റി​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ ഹാ​ല​പ്പി​ന്‍റെ പ​രി​ച​യ സ​മ്പ​ത്തു​ത​ന്നെ വി​ജ​യി​ച്ചു. സീ​ഡ് ചെ​യ്യ​പ്പെ​ടാ​ത്ത താ​ര​മാ​യി എ​ത്തി​യ ഡേ​വി​സ് മൂ​ന്നു മ​ണി​ക്കൂ​ർ 45 മി​നി​റ്റ് പോ​ര​ടി​ച്ചു​നി​ന്ന ശേ​ഷം അ​ടി​യ​റ​വ് പ​റ​ഞ്ഞു. സ്കോ​ർ: 4-6, 6-4, 15-13. ജയത്തോടെ ഹാലപ്പ് നാലാം റൗണ്ടിലേക്കു കടന്നു.

ആ​ദ്യ സെ​റ്റ് സി​മോ​ണ​യി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത ഒ​ഹി​യോ​ക്കാ​രി ഡേ​വി​സ് പോ​രാ​ട്ട​ത്തി​നു ഒ​രു​ങ്ങി​ത്ത​ന്നെ​യാ​യി​രു​ന്നു. എ​ന്നാ​ൽ ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്ന ഹാ​ല​പ്പ് ര​ണ്ടാം സെ​റ്റ് സ്വ​ന്ത​മാ​ക്കി മ​ത്സ​രം ആ​വേ​ശ​ക​ര​മാ​ക്കി. നി​ർ​ണാ​യ​ക​മാ​യ അ​വ​സാ​ന സെ​റ്റാ​ണ് ടെ​ന്നീ​സ് പ്രേ​മി​ക​ൾ​ക്ക് മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത പോ​രാ​ട്ട​ത്തി​ന്‍റെ നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ച്ച​ത്. തോ​ൽ​ക്കാ​ൻ മ​ന​സി​ല്ലാ​തെ ഇ​രു​വ​രും പോ​രാ​ടി‍​യ​പ്പോ​ൾ അ​വ​സാ​ന സെ​റ്റ് 142 മി​നി​റ്റു​ക​ൾ നീ​ണ്ടു.



ടൂ​ർ​ണ​മെ​ന്‍റി​ലെ ആ​ദ്യ റൗ​ണ്ടി​ൽ ക​ണ​ങ്കാ​ലി​നേ​റ്റ പ​രി​ക്കു​മാ​യാ​ണ് ഡേ​വി​സ് മു​ന്നേ​റി​യ​ത്. ഹാ​ല​പ്പി​നെ​തി​രെ​യു​ള്ള മ​ത്സ​ര​ത്തി​ൽ ര​ണ്ടു ത​വ​ണ കാ​ൽ​ന​ഖ​ത്തി​നു പ​രി​ക്കേ​റ്റ ഡേ​വി​സ് ചി​കി​ത്സ തേ​ടി​യ ശേ​ഷ​മാ​ണ് പോ​രാ​ട്ടം തു​ട​ർ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...