കാബൂളിലെ ആഡംബര ഹോട്ടലിൽ വെടിവയ്പ്; രണ്ട് അക്രമികളെ വധിച്ചു
Sunday, January 21, 2018 7:53 AM IST
കാ​ബൂ​ൾ: കാ​ബൂ​ളി​ലെ ഇ​ന്‍റ​ർ​കോ​ണ്ടി​ന​ന്‍റ​ൽ ഹോ​ട്ട​ലി​ൽ ആ‍​യു​ധ​ധാ​രി​ക​ളു​ടെ വെ​ടി​വ​യ്പ്. ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രും അ​തി​ഥി​ക​ളും ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഹോ​ട്ട​ലി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ന്ന നാ​ലം​ഗ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​വ​രി​ൽ ര​ണ്ട് പേ​രെ പ്ര​ത്യേ​ക സേ​ന വ​ധി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ​ക്താ​വ് അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ അ​ക്ര​മി​ക​ള്‍ ഹോ​ട്ട​ലി​നു​ള്ളി​ല്‍ ക​ട​ന്ന് താ​മ​സ​ക്കാ​ര്‍​ക്കു നേ​ര്‍​ക്കു നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ച് നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ അ​ക്ര​മി​ക​ൾ തീ​യി​ടു​ക​യും ചെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്നു കെ​ട്ടി​ടം വ​ള​ഞ്ഞ സേ​ന ഹോ​ട്ട​ലി​ലെ ഹെ​ലി​പാ​ഡി​ലു​ടെ അ​ക​ത്ത് പ്ര​വേ​ശി​ച്ച് ഭീ​ക​ര​രെ നേ​രി​ടു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശ​ത്ത് സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​യി​ട്ടി​ല്ല. ര​ണ്ട് അ​ക്ര​മി​ക​ളെ കീ​ഴ്പ്പെ​ടു​ത്താ​നു​ള്ള പോ​രാ​ട്ടം തു​ട​രു​ക​യാ​ണ്. ഹോ​ട്ട​ലി​ലെ താ​മ​സ​ക്കാ​ർ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ച​താ​യി വി​വ​ര​ങ്ങ​ളി​ല്ല. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ആ​രാ​ണെ​ന്നും അ​റി​വാ​യി​ട്ടി​ല്ല.

2011ലും ​സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ന്‍റ​ർ​കോ​ണ്ടി​ന​ന്‍റ​ൽ ഹോ​ട്ട​ലി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. താ​ലി​ബാ​ൻ ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​ന്പ​ത് ഭീ​ക​ര​ർ ഉ​ൾ​പ്പെ​ടെ 21 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...