കാബൂളിൽ ആഡംബര ഹോട്ടലിലുണ്ടായ വെടിവയ്പ്; അഞ്ച് പേർ കൊല്ലപ്പെട്ടു
Sunday, January 21, 2018 11:54 AM IST
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ ആഡംബര ഹോട്ടലിലുണ്ടായ വെടിവയ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. പത്തോളം പേർക്ക് പരിക്കേറ്റു. ഹോട്ടലിൽ അതിക്രമിച്ച കടന്ന മൂന്നംഗ സംഘത്തെ സുരക്ഷാ സേന വധിക്കുകയും ചെയ്തതായി ആഭ്യന്തരമന്ത്രാലയം വക്താവ് അറിയിച്ചു.

ശനിയാഴ്ച വൈകുന്നേരത്തോടെ അക്രമികൾ ഹോട്ടലിനുള്ളിൽ കടന്ന് താമസക്കാർക്കു നേർക്കു നിറയൊഴിക്കുകയായിരുന്നു. അഞ്ച് നില കെട്ടിടത്തിന്‍റെ ചില ഭാഗങ്ങളിൽ അക്രമികൾ തീയിടുകയും ചെയ്തു. ഹെലികോപ്റ്ററിൽ എത്തിയാണു സുരക്ഷാസേന ഹോട്ടലിന്‍റെ അകത്തേക്കു കടന്ന് ഭീകരരെ നേരിട്ടത്.

2011ലും ​ഇതേ സ്ഥലത്ത് താ​ലി​ബാ​ൻ ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​ന്പ​ത് ഭീ​ക​ര​ർ ഉ​ൾ​പ്പെ​ടെ 21 പേ​ർ കൊ​ല്ല​പ്പെ​ട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...