റു​ബെ​ല്ല വാ​ക്സി​ൻ വി​രു​ദ്ധ പ​രാ​മ​ർ​ശ​വു​മാ​യി ഇ​ട​ത് എം​എ​ൽ​എ എ.​എം. ആ​രി​ഫ്
Sunday, January 21, 2018 8:02 PM IST
ആ​ല​പ്പു​ഴ: മീ​സി​ൽ​സ് റു​ബെ​ല്ല വാ​ക്സി​ൻ വി​രു​ദ്ധ പ​രാ​മ​ർ​ശ​വു​മാ​യി സി​പി​എം എം​എ​ൽ​എ എ.​എം. ആ​രി​ഫ്. സ​ർ​ക്കാ​രി​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശം ഉ​ള്ള​തു​കൊ​ണ്ടു മാ​ത്ര​മാ​ണ് വാ​ക്സി​നെ അ​നു​കൂ​ലി​ച്ച​തെ​ന്നും ത​ന്‍റെ കു​ട്ടി​ക​ൾ​ക്ക് യാ​തൊ​രു വാ​ക്സി​നും ന​ൽ​കി​യ​ല്ല വ​ള​ർ​ത്തി​യ​തെ​ന്നും ഹോ​മി​യോ ഡോ​ക​ർ​മാ​രു​ടെ ശാ​സ്ത്ര സെ​മി​നാ​റി​ൽ സം​സാ​രി​ക്ക​വെ എം​എ​ൽ​എ പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശം ഉ​ള്ള​തു​കൊ​ണ്ടു മാ​ത്ര​മാ​ണ് വാ​ക്സി​നെ അ​നു​കൂ​ലി​ച്ച​ത്. ഇ​ത് ഇ​ര​ട്ട​ക​ത്താ​പ്പോ​ടെ​യാ​യി​രു​ന്നു. അ​തി​ന്‍റെ പേ​രി​ൽ വ​ലി​യ സ​മ്മ​ർ​ദ​മാ​ണ് അ​നു​ഭ​വി​ച്ച​ത്. ത​ന്‍റെ കു​ട്ടി​ക​ൾ​ക്ക് യാ​തൊ​രു വാ​ക്സി​നും ന​ൽ​കി​യ​ല്ല വ​ള​ർ​ത്തി​യ​ത്- അ​രൂ​രി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​യാ​യ ആ​രി​ഫ് പ​റ​യു​ന്നു.

വാ​ക്സി​നെ എ​തി​ർ​ക്കു​ന്ന​വ​ർ രാ​ജ്യ​ദ്രോ​ഹി​ക​ളാ​ണെ​ന്ന പ്ര​ചാ​ര​ണ​ത്തെ ഭ​യ​ക്കേ​ണ്ട​തി​ല്ലെ​ന്നും ന​മ്മു​ടെ ഭാ​ഗം ന്യാ​യീ​ക​രി​ക്കാ​നു​ള്ള വാ​ദ​മു​ഖ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ മ​തി​യെ​ന്നും എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...