വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഓം പ്രകാശ് റാവത്ത്
Monday, January 22, 2018 4:35 PM IST
ന്യൂഡൽഹി: വോട്ടർ ഐഡിയുമായി ആധാർ കാർഡ് ബന്ധിപ്പിക്കണമെന്ന് നിയുക്ത മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഓം പ്രകാശ് റാവത്ത്. ബയോമെട്രിക് വിവരങ്ങൾ കൂടി ഉണ്ടെങ്കിൽ വോട്ടറെ വേഗം തിരിച്ചറിയാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കാൻ ഇത് ഉപകരിക്കുമെന്നും റാവത്ത് കൂട്ടിച്ചേർത്തു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...