അണ്ടർ-19 ലോകകപ്പ്: പാക്കിസ്ഥാൻ സെമിയിൽ
Wednesday, January 24, 2018 11:25 AM IST
ക്രൈസ്റ്റ്ചർച്ച: അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാൻ സെമിഫൈനലിൽ കടന്നു. ക്വാർട്ടറിൽ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചാണ് പാക്കിസ്ഥാൻ സെമി ബർത്ത് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ ഒൻപത് വിക്കറ്റിന് 189 റണ്‍സ് നേടി. 13 പന്തുകൾ ബാക്കി നിൽക്കേ ഏഴ് വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ വിജയലക്ഷ്യം മറികടന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ മുൻനിര തകർന്നടിയുകയായിരുന്നു. 43 റണ്‍സ് എടുക്കുന്നതിനിടെ അവർക്ക് നാല് വിക്കറ്റുകൾ നഷ്ടമായി. അഞ്ചാമനായി ക്രീസിലെത്തിയ വാൻഡിൽ മാക്വറ്റു നേടിയ അർധ സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ കരകയറ്റിയത്. മാക്വറ്റു 60 റണ്‍സ് നേടി. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് മൂസ മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിൽ പാക്കിസ്ഥാനും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായത് സമ്മർദ്ദമുണ്ടാക്കി. എന്നാൽ ഒരുവശത്ത് ശക്തമായി ഉറച്ചുനിന്ന അലി സർയാബ് ആസിഫാണ് പാക്കിസ്ഥാന് സെമി ബർത്ത് നേടിക്കൊടുത്തത്. ആസിഫ് 74 റണ്‍സോടെ പുറത്താകാതെ നിന്നു. സാദ് ഖാൻ 26 റണ്‍സ് നേടി. ആസിഫാണ് മാൻ ഓഫ് ദ മാച്ച്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...