230 കോടിയുടെ നിക്ഷേപക തട്ടിപ്പ്: പ്ര​​​​​മു​​​​​ഖ ബിൽഡർ അറസ്റ്റിൽ
Sunday, February 18, 2018 1:36 AM IST
പൂ​​​​​ന: നി​​​​​ക്ഷേ​​​​​പ​​​​​ക ത​​​​​ട്ടി​​​​​പ്പ് കേ​​​​​സി​​​​​ൽ പ്ര​​​​​മു​​​​​ഖ ബി​​​​​ൽ​​​​​ഡ​​​​​ർ ഡി.​​​​​എ​​​​​സ്. കു​​​​​ൽ​​​​​ക്ക​​​​​ർ​​​​​ണി​​​​​യെ​​​​​യും ഭാ​​​​​ര്യ ഹേ​​​​​മ​​​​​ന്തി​​​​​യെ​​​​​യും ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ വ​​​​​സ​​​​​തി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ക്രൈം​​​ബ്രാ​​​​​ഞ്ച് പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു. കു​​​​​ൽ​​​​​ക്ക​​​​​ർ​​​​​ണി​​​​​യെ​​​​​യും ഭാ​​​​​ര്യ​​​​​യെ​​​​​യും പി​​​​​ന്നീ​​​​​ട് പൂ​​​​​ന കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഹാ​​​​​ജ​​​​​രാ​​​​​ക്കി. കു​​​​ൽ​​​​ക്ക​​​​ർ​​​​ണി​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ഡി​​​​എ​​​​സ്കെ ഗ്രൂ​​​​പ്പ് നി​​​​ക്ഷേ​​​​പ​​​​ക​​​​രുടെ 230 കോടി രൂപ തട്ടിച്ചതായാണ് കേ​​​​സ്.

കു​​​​ൽ​​​​ക്ക​​​​ർ​​​​ണി​​​​യും ഭാ​​​​ര്യ​​​​യും ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ട​​​​ക്കാ​​​​ല ജാ​​​​മ്യം തേ​​​​ടി​​​​യാ​​​​ണ് ഡ​​​​ൽ​​​​ഹി​​​​ക്കു തി​​​​രി​​​​ച്ച​​​​ത്. അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക്കു പ്ര​​​​തി​​​​ക​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യാ​​​​ൻ സ്വാ​​​​ത​​​​ന്ത്ര്യ​​​​മു​​​​ണ്ടെ​​​​ന്ന് പി​​​​ന്നീ​​​​ട്, കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. ഇ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണം സം​​​​ഘം ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ​​​​ത്തി പ്ര​​​​തി​​​​ക​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.