എം​ജി വി​സി ഡോ.ബാബു സെബാസ്റ്റ്യന്‍റെ നിയമനം ഹൈക്കോടതി റദ്ദാക്കി
Monday, February 19, 2018 3:03 PM IST
കൊ​ച്ചി: മ​ഹാ​ത്മാ​ഗാ​ന്ധി വൈ​സ് ചാ​ൻ​സി​ല​ർ നി​യ​മ​നം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ന്‍റെ നി​യ​മ​ന​മാ​ണ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്. ബാ​ബു സെ​ബാ​സ്റ്റ്യ​ന് യോ​ഗ്യ​ത​യി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ ബാ​ബു സെ​ബാ​സ്റ്റ്യ​ൻ ജോ​ലി ചെ​യ്തി​ട്ടി​ല്ല. പത്ത് വർഷം പ്രഫസറായിരിക്കണമെന്ന യുജിസി ചട്ടം പാലിച്ചിട്ടില്ല. തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി രൂ​പീ​ക​രി​ച്ച​തി​ലും സ​മി​തി​യു​ടെ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ലും അ​പാ​ക​ത​യു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. സെ​ന​റ്റി​ലും സി​ൻ​ഡി​ക്കേ​റ്റി​ലും അം​ഗ​മാ​യ എം​എ​ൽ​എ തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യി​ലു​ണ്ടെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

വി​സി​യെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്രേംകുമാർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.