ഡ​ൽ​ഹി ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് മ​ർ​ദ​നം: ഡ​ൽ​ഹി എ​എ​പി എം​എ​ൽ​എ​മാ​ർ​ക്കു ജാ​മ്യ​മി​ല്ല
Thursday, February 22, 2018 6:19 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ചീ​ഫ് സെ​ക്ര​ട്ട​റി അ​ൻ​ഷു പ്ര​കാ​ശി​ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ വ​സ​തി​യി​ൽ​വ​ച്ചു മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ലെ ര​ണ്ട് എം​എ​ൽ​എ​മാ​ർ​ക്കു കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ചു. എം​എ​ൽ​എ​മാ​രെ 14 ദി​വ​സ​ത്തെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ​വി​ടാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

എ​എ​പി എം​എ​ൽ​എ​മാ​രാ​യ പ്ര​കാ​ശ് ജ​ർ​വാ​ൾ, അ​മാ​ന​ത്തു​ള്ള ഖാ​ൻ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ മു​ഖ​ത്ത് പ​രി​ക്കേ​റ്റ​താ​യി പ​റ​യു​ന്ന മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. ഇ​രു ചെ​വി​ക​ൾ​ക്കും പി​ന്നി​ൽ നീ​ർ​ക്കെ​ട്ടു​ണ്ടെ​ന്നും കീ​ഴ്ച്ചു​ണ്ടി​ന് പ​രി​ക്കു​ണ്ടെ​ന്നു​മാ​ണു മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി ലെ​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ൽ ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു റി​പ്പോ​ർ​ട്ട് ന​ൽ​കി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സം​ഭ​വ​ത്തി​ന്‍റെ നി​യ​മ​വ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്കു സ​മ​യം തേ​ടി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.