സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷ​വും ലോ​ഡ്ഷെഡിംഗ്‌ ഏ​ർ​പ്പെ​ടു​ത്തി​ല്ലെ​ന്ന് മ​ന്ത്രി മ​ണി
Friday, February 23, 2018 9:17 PM IST
തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷ​വും ലോ​ഡ്ഷെ​ഡിം​ഗും പ​വ​ർ​ക​ട്ടും ഏ​ർ​പ്പെ​ടു​ത്തി​ല്ലെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി. സൗ​രോ​ർ​ജ​ത്തി​ൽ​നി​ന്ന് 500 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മു​ണ്ടെ​ന്നും കാ​റ്റി​ൽ​നി​ന്ന് പ​ര​മാ​വ​ധി വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്ത് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി​യു​ടെ 30 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. 70 ശ​ത​മാ​നം പു​റ​ത്തു​നി​ന്ന് വി​ല​യ്ക്കു​വാ​ങ്ങി​യാ​ണ് വി​ൽ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ക​ടു​ത്ത വ​ര​ൾ​ച്ച​യു​ണ്ടാ​യി. ഇ​തേ തു​ട​ർ​ന്ന് ഉ​ത്പാ​ദ​നം 25 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. എ​ന്നി​ട്ടും ലോ​ഡ്ഷെ​ഡി​ങ്ങും പ​വ​ർ​ക​ട്ടും ഏ​ർ​പ്പെ​ടു​ത്തി​യി​ല്ല. ഈ ​വ​ർ​ഷ​വും ലോ​ഡ്ഷെ​ഡിം​ഗും പ​വ​ർ​ക​ട്ടും ഏ​ർ​പ്പെ​ടു​ത്തി​ല്ല. ജ​ലം പാ​ഴാ​കാ​തെ സൂ​ക്ഷി​ക്കു​ന്ന​തു​പോ​ലെ ത​ന്നെ വൈ​ദ്യു​തി​യും പാ​ഴാ​കാ​തെ സൂ​ക്ഷി​ക്ക​ണം- മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് 14 ശ​ത​മാ​നം വൈ​ദ്യു​തി പാ​ഴാ​യി​പ്പോ​കു​ന്നു​ണ്ട്. സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഇ​തു കു​റ​യ്ക്കാ​നു​ള്ള ക​ർ​മ​പ​ദ്ധ​തി​ക​ൾ​ക്കും വൈ​ദ്യു​തി ബോ​ർ​ഡ് രൂ​പം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.