ക​രു​ണ​യി​ല്ലാ​ത്ത മു​ഖം തെ​ളി​ഞ്ഞു​ക​ണ്ടു; ആ​ദി​വാ​സി യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ൽ മ​ഞ്ജു വാ​ര്യ​ർ
Friday, February 23, 2018 9:48 PM IST
കോ​ട്ട​യം: അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വ് ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ മ​ർ​ദ​ന​മേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി ന​ടി മ​ഞ്ജു വാ​ര്യ​ർ. മ​ധു​വി​നു മു​ന്നി​ൽ വീ​ണ്ടും ന​മ്മു​ടെ ക​രു​ണ​യി​ല്ലാ​ത്ത മു​ഖം തെ​ളി​ഞ്ഞു കാ​ണു​ക​യാ​ണെ​ന്നും ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ്ഥ​ല​മ​ല്ല കേ​ര​ളം എ​ന്ന് വി​ചാ​രി​ച്ചി​രു​ന്ന കാ​ലം ക​ഴി​ഞ്ഞെ​ന്നും മ​ഞ്ജു ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പി​ൽ പ​റ​ഞ്ഞു.

അ​ട്ട​പ്പാ​ടി​യി​ലെ ക​ടു​കു​മ​ണ്ണ ഉൗ​രി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന്, തൊ​ഴി​ൽ ചെ​യ്തു ജീ​വി​ച്ച, എ​പ്പോ​ഴോ ബോ​ധം മ​റ​ഞ്ഞു പോ​യ, ഒ​രി​ക്ക​ലും ആ​രെ​യും നോ​വി​ക്കാ​തെ ക​ഴി​ഞ്ഞു പോ​യ ഒ​രു ജീ​വ​ൻ. ഒ​റ്റ വ​രി​യി​ൽ പ​റ​ഞ്ഞാ​ൽ അ​താ​യി​രു​ന്നി​ല്ലേ മ​ധു. കാ​ട്ടി​ൽ ക​ഴി​ക്കാ​ൻ ഒ​ന്നു​മി​ല്ലാ​തെ വ​രു​ന്പോ​ൾ നാ​ട്ടി​ലേ​ക്കു വ​ന്നു വി​ശ​പ്പ​ട​ക്കാ​ൻ വ​ഴി തേ​ടി​യ ഒ​രാ​ൾ. സ്വ​ന്തം ഉൗ​രി​ലെ ആ​ൾ​ക്കൂ​ട്ടം നീ​തി ന​ട​പ്പി​ലാ​ക്കി​യ​പ്പോ​ൾ വി​ശ​പ്പി​ന്‍റെ വി​ല​യാ​യി സ്വ​ന്തം ജീ​വ​ൻ കൊ​ടു​ക്കേ​ണ്ടി വ​ന്ന യു​വാ​വ്.

മ​ധു​വി​ന് മു​ന്നി​ൽ വീ​ണ്ടും ന​മ്മു​ടെ ക​രു​ണ​യി​ല്ലാ​ത്ത മു​ഖം തെ​ളി​ഞ്ഞു ക​ണ്ടു, തി​രി​ച്ച​ടി​ക്കാ​ൻ ശേ​ഷി​യി​ല്ലാ​ത്ത​വ​ർ​ക്കും, പാ​വ​പ്പെ​ട്ട​വ​ർ​ക്കും, വി​ശ​ക്കു​ന്ന​വ​ർ​ക്കും എ​തി​രെ ക്രൂ​ര​മാ​യി മു​ഖം തി​രി​ക്കു​ന്ന ന​മ്മ​ളി​ൽ കു​റ​ച്ചു പേ​രു​ടെ​യെ​ങ്കി​ലും രാ​ക്ഷ​സ മു​ഖം. ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ്ഥ​ല​മ​ല്ല കേ​ര​ളം എ​ന്ന് വി​ചാ​രി​ച്ചി​രു​ന്ന കാ​ലം മു​ന്പു​ണ്ടാ​യി​രു​ന്നു. മ​ധു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു, അ​ദ്ദേ​ഹ​ത്തി​ന് മ​ര​ണാ​ന​ന്ത​ര​മെ​ങ്കി​ലും നീ​തി ല​ഭി​ക്കും എ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു- മ​ഞ്ജു ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.