ഫ്ളോറിഡ കൂട്ടക്കൊല: അക്രമിയെ നേരിടാൻ പേടിച്ച ഭീരുവാണ് സാ​യു​ധ ഗാ​ർ​ഡെന്ന് ‌ട്രംപ്
Saturday, February 24, 2018 5:03 AM IST
മ​യാ​മി: ഫ്ളോ​റി​ഡ​യി​ലെ പാ​ർ​ക്ക് ലാ​ൻ​ഡി​ലെ മാ​ർ​ജ​റി സ്റ്റോ​ൺ​മാ​ൻ ഡ​ഗ്ള​സ് സ്കൂ​ളി​ൽ മു​ൻ വി​ദ്യാ​ർ​ഥി പ​തി​നേ​ഴു പേ​രെ വെ​ടി​വ​ച്ചു കൊ​ല്ലു​ന്പോ​ൾ പ്ര​തി​ക​രി​ക്കാ​തി​രു​ന്ന സാ​യു​ധ ഗാ​ർ​ഡി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഗാ​ർ​ഡ് ഡ്യൂ​ട്ടി​യു​ണ്ടാ​യി​രു​ന്ന സ്കോ​ട് പീ​റ്റേ​ഴ്സ​ണാ​ണ് കൃ​ത്യ​വി​ലോ​പം ന​ട​ത്തി​യ​ത്. സ​മ്മ​ർ​ദ ഘ​ട്ട​ങ്ങ​ളി​ൽ പ്ര​തി​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത ഭീ​രു​വാ​യി​രു​ന്നു ഇ​യാ​ളെ​ന്നു ട്രം​പ് പ​റ​ഞ്ഞു.

ഫെ​ബ്രു​വ​രി 14-നാ​ണ് നി​ക്കോ​ളാ​സ് ക്രൂ​സ് എ​ന്ന മു​ൻ വി​ദ്യാ​ർ​ഥി സെ​മി ഓ​ട്ടോ​മാ​റ്റി​ക് തോ​ക്കു​പ​യോ​ഗി​ച്ച് സ്കൂ​ളി​ൽ വെ​ടി​വ​യ്പു ന​ട​ത്തി​യ​ത്. സ്കൂ​ളി​ലെ വെ​ടി​വ​യ്പ് ആ​രം​ഭി​ച്ച് ഒ​ന്ന​ര മി​നി​റ്റി​ന​കം പീ​റ്റേ​ഴ്സ​ൻ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ലെ​ത്തി​യെ​ങ്കി​ലും അ​ക​ത്തു​ക​യ​റാ​ൻ കൂ​ട്ടാ​ക്കാ​തെ പു​റ​ത്തു വെ​റു​തെ നി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ജീ​വി​ത​കാ​ലം മു​ഴു​വ​ൻ പ​രി​ശീ​ല​നം നേ​ടി. പ​ക്ഷേ, എ​ന്തെ​ങ്കി​ലും ചെ​യ്യേ​ണ്ട സ​മ​യം എ​ത്തി​യ​പ്പോ​ൾ അ​യാ​ൾ​ക്ക് ധൈ​ര്യ​മി​ല്ലാ​യി​രു​ന്നു​വെ​ന്ന് ‌വൈ​റ്റ് ഹൗ​സി​ന്‍റെ പു​റ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ട്രം​പ് പ​റ​ഞ്ഞു. മി​ക​ച്ച പ​രി​ശീ​ല​നം നേ​ടി​യി​ട്ടും സ​മ്മ​ർ​ദ സാ​ഹ​ച​ര്യ​ത്തെ നേ​രി​ടാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ ഭീ​രു​ക്ക​ളാ​കാ​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്കൂ​ളി​ലെ ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം മ​റ്റു വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ടെ പു​റ​ത്തേ​ക്ക് ഓ​ടി​യ അ​ക്ര​മി​യെ കു​റെ ദൂ​രെ​യു​ള്ള സ്ഥ​ല​ത്തു നി​ന്ന് മ​റ്റൊ​രു ഓ​ഫീ​സ​റാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​തി​നി​ട​യി​ൽ അ​ക്ര​മി ഒ​രു സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലും ര​ണ്ടു ഫാ​സ്റ്റ് ഫു​ഡ് ക​ട​ക​ളി​ലും ക​യ​റി​യി​റ​ങ്ങി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.