മൊറോക്കോയിൽ ഭീകരപ്രവർത്തനങ്ങളിലേർപ്പെട്ട 10 പേർ‌ക്ക് തടവ് ശിക്ഷ
Saturday, February 24, 2018 8:20 AM IST
റബാത്: മൊറോക്കോയിൽ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പത്ത് പേർക്ക് തടവു ശിക്ഷ. ഇവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നിലേറെ കേസുകളിൽ മുഖ്യപ്രതിയായ ആൾക്ക് 12 വർഷമാണ് തടവ്ശിക്ഷ.

സിറിയയിലെയും ഇറാക്കിലെയും പ്രശ്നബാധിത മേഖലകളിലേക്ക് യുവാക്കളെ കയറ്റി അയക്കുകയായിരുന്നു ഇവർ പ്രധാനമായും ചെയ്തിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഇത്തരത്തിൽ പ്രശ്നബാധിത മേഖലകളിലേക്ക് ആക്രമണങ്ങൾക്ക് അയച്ചിരുന്ന യുവാക്കൾക്ക് ഇവർ പരിശീലനവും നൽകിയിരുന്നുവെന്നാണ് വിവരം. അറസ്റ്റിലായ മറ്റ് പ്രതികൾക്ക് നാലു മുതൽ 10 വർഷം വരെയാണ് തടവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.