ആ​ദി​വാ​സി യു​വാ​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ വ​ർ​ഗീ​യ​ത ക​ല​ർ​ത്തി സെ​വാ​ഗി​ന്‍റെ ട്വീ​റ്റ്
Saturday, February 24, 2018 7:33 PM IST
ന്യൂ​ഡ​ൽ​ഹി: അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വ് മ​ർ​ദ​ന​മേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ വ​ർ​ഗീ​യ​ത ക​ല​ർ​ത്തി മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം വീ​രേ​ന്ദ​ർ സെ​വാ​ഗ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ​വ​രി​ൽ മൂ​ന്നു മു​സ്ലിം പേ​രു​ക​ൾ പ​രാ​മ​ർ​ശി​ച്ചാ​യി​രു​ന്നു സെ​വാ​ഗി​ന്‍റെ ട്വീ​റ്റ്. ആ​ദി​വാ​സി യു​വാ​വി​നെ കൂ​ട്ട​ക്കൊ​ല ചെ​യ്ത​ത് പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്നും സെ​വാ​ഗ് ട്വീ​റ്റി​ൽ കു​റ്റ​പ്പെ​ടു​ത്തി.

മ​ധു ഒ​രു കി​ലോ​ഗ്രാം അ​രി മോ​ഷ്ടി​ച്ചു. ഉ​ബൈ​ദ്, ഹു​സൈ​ൻ, അ​ബ്ദു​ൽ​ക​രീം എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ആ ​പാ​വം ആ​ദി​വാ​സി യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു. ഇ​ങ്ങ​നെ​യൊ​ക്കെ സം​ഭ​വി​ക്കു​ന്ന​ത് പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന് അ​പ​മാ​ന​മാ​ണ്- സെ​വാ​ഗ് ട്വീ​റ്റ് ചെ​യ്തു.
ട്വീ​റ്റ് മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത​യാ​ക്കി​യ​തോ​ടെ വി​മ​ർ​ശ​ന​വു​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി. വി​വി​ധ മ​ത​ക്കാ​ര​ട​ക്കം 12 പേ​ർ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി​ട്ടും മു​സ്ലിം പേ​രു​ക​ൾ മാ​ത്രം ട്വീ​റ്റ് ചെ​യ്ത​തും മ​ധു​വി​നെ മ​ർ​ദി​ച്ചു സെ​ൽ​ഫി​യെ​ടു​ത്ത​വ​രും ത​മ്മി​ൽ വ​ലി​യ വ്യ​ത്യാ​സ​മൊ​ന്നു​മി​ല്ലെ​ന്നാ​ണ് വി​മ​ർ​ശ​ന​ങ്ങ​ളി​ൽ ഏ​റെ​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.