ധ​വാ​ൻ, റെ​യ്ന തി​ള​ങ്ങി; "​ഫൈ​ന​ലി​ൽ’ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വി​ജ​യം 173 റ​ണ്‍​സ​ക​ലെ
Saturday, February 24, 2018 11:10 PM IST
കേ​പ്ടൗ​ണ്‍: ട്വ​ന്‍റി 20 പ​ര​ന്പ​ര​യി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രേ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 173 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ആ​ദ്യം ബാ​റ്റു ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 172 റ​ണ്‍​സ് നേ​ടി. ശി​ഖ​ർ ധ​വാ​ൻ(47), സു​രേ​ഷ് റെ​യ്ന(43) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യ്ക്കു ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​ക്കു പ​ക​രം രോ​ഹി​ത് ശ​ർ​മ ഇ​ന്ത്യ​യെ ന​യി​ച്ച മ​ത്സ​ര​ത്തി​ൽ ടോ​സ് ഭാ​ഗ്യം ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി​രു​ന്നു. നാ​യ​ക​ൻ ജെ.​പി.​ഡു​മി​നി ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​യ്ക്കു​ക​യും ചെ​യ്തു. നാ​യ​ക​ന്‍റെ റോ​ളി​ൽ ഓ​പ്പ​ണിം​ഗി​ന് ഇ​റ​ങ്ങി​യ രോ​ഹി​ത് ശ​ർ​മ(11) ആ​ദ്യം പു​റ​ത്താ​യി. ഇ​തി​നു​ശേ​ഷ​മെ​ത്തി​യ സു​രേ​ഷ് റെ​യ്ന സി​ക്സ​റു​മാ​യാ​ണ് തു​ട​ങ്ങി​യ​ത്. ശേ​ഷം ഒ​ര​റ്റ​ത്ത് റെ​യ്ന മി​ക​ച്ച ഷോ​ട്ടു​ക​ളു​മാ​യി ക​ളം​നി​റ​ഞ്ഞ​പ്പോ​ൾ ധ​വാ​ന് ബൗ​ണ്ട​റി​ക​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

സ്കോ​ർ 79ൽ ​റെ​യ്ന വീ​ണു. ത​ബ്ര​യ്സ് ഷം​സി​യു​ടെ പ​ന്തി​ൽ ബെ​ഹാ​ർ​ദീ​ൻ പി​ട​ച്ചാ​ണ് റെ​യ്ന മ​ട​ങ്ങി​യ​ത്. അ​ഞ്ചു ബൗ​ണ്ട​റി​ക​ളും ഒ​രു സി​ക്സ​റും റെ​യ്ന പാ​യി​ച്ചു. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ഹീ​റോ മ​നീ​ഷ് പാ​ണ്ഡെ(13) അ​ധി​ക​നേ​രം ക്രീ​സി​ൽ ചെ​ല​വ​ഴി​ച്ചി​ല്ല. സ്കോ​ർ 126ൽ ​ധ​വാ​നും മ​ട​ങ്ങി. മൂ​ന്നു ബൗ​ണ്ട​റി​ക​ൾ മാ​ത്ര​മാ​ണ് 40 പ​ന്തു​ക​ൾ നീ​ണ്ട ഇ​ന്നിം​ഗ്സി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ധോ​ണി(11 പ​ന്തി​ൽ 12), ഹാ​ർ​ദി​ക് പാ​ണ്ഡ്യ(17 പ​ന്തി​ൽ 21), ദി​നേ​ശ് കാ​ർ​ത്തി​ക്( അ​ഞ്ചു പ​ന്തി​ൽ 13) എ​ന്നി​വ​ർ സ്കോ​ർ ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പു​റ​ത്താ​യി. അ​ക്സ​ർ പ​ട്ടേ​ൽ(1), ഭു​വ​നേ​ശ്വ​ർ കു​മാ​ർ(3) എ​ന്നി​വ​ർ പു​റ​ത്താ​കാ​തെ​നി​ന്നു.

ജ​യ​ദേ​വ് ഉ​നാ​ദ്ഘ​ട്ടി​നു പ​ക​രം ജ​സ്പ്രീ​ത് ബും​റ, കോ​ഹ്ലി​ക്കു പ​ക​രം ദി​നേ​ശ് കാ​ർ​ത്തി​ക്, യു​സ്വേ​ന്ദ്ര ചാ​ഹ​ലി​നു പ​ക​രം അ​ക്സ​ർ പ​ട്ടേ​ൽ എ​ന്നി​ങ്ങ​നെ മൂ​ന്നു മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​ക​ട്ടെ ക​ഴി​ഞ്ഞ മ​ത്സ​രം ക​ളി​ച്ച ടീ​മി​ൽ​നി​ന്നു ര​ണ്ടു മാ​റ്റ​ങ്ങ​ൾ വ​രു​ത്തി. ഓ​രോ മ​ത്സ​ര​ങ്ങ​ൾ വീ​തം ജ​യി​ച്ച് ഇ​രു ടീ​മു​ക​ളും പ​ര​ന്പ​ര​യി​ൽ സ​മ​നി​ല പാ​ലി​ക്കു​ക​യാ​ണ്. ഈ ​മ​ത്സ​രം വി​ജ​യി​ക്കു​ന്ന ടീ​മി​ന് പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.