സി​റി​യ​യി​ലെ വെടിനിർത്തലിന് അംഗീകാരം നൽകിയ നടപടി സ്വാഗതം ചെയ്ത് യുഎൻ തലവൻ
Sunday, February 25, 2018 7:21 AM IST
ഡ​മാ​സ്ക​സ്: അ​ശാ​ന്ത​മാ​യ സി​റി​യ​യി​ൽ 30 ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​മേ​യ​ത്തി​ന് അംഗീകാരം നൽകിയ യുഎൻ രക്ഷാസമിതിയുടെ നടപടിയെ സ്വാഗതം ചെയ്ത് എക്യരാഷ്ട്രസഭാ തലവൻ അന്‍റോണിയോ ഗുട്ടെറസ്. വെടിനിർത്തൽ എത്രയും വേഗത്തിൽ നടപ്പാക്കാനാകുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും മ​രു​ന്നു​ക​ളും എ​ത്തി​ക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും ഗുട്ടെറസ് പ്രതികരിച്ചു.

യുഎൻ തലവന്‍റെ വക്താവ് സ്റ്റീഫൻ ദുജറിക്കാണ് ഗുട്ടെറസിന്‍റെ വാക്കുകൾ മാധ്യമങ്ങളെ അറിയിച്ചത്. നേരത്തെ, വെ​ടി​നി​ർ​ത്ത​ൽ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​മേ​യ​ത്തി​ന്മേ​ൽ വ്യാ​ഴാ​ഴ്ച്ച ന​ട​ന്ന വോ​ട്ടെ​ടു​പ്പ് പ​ല​ത​വ​ണ ത​ട​സ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.