മ​ര​ണ​വും ഇ​ഷ്ട​പ്പെ​ട്ടി​ല്ല, ആ ​അ​ഴ​കി​ന്‍റെ വി​ഗ്ര​ഹം ഉ​ട​യാ​ൻ
Sunday, February 25, 2018 12:07 PM IST
മും​ബൈ: അ​ഴ​ക്, ആ​ഢ്യ​ത്തം, അ​ഭി​ന​യ​ത്തി​ക​വ്... വെ​ള്ളി​ത്തി​ര​യി​ൽ ശ്രീ​ദേ​വി ഏ​താ​ണ്ട് ഇ​ങ്ങ​നെ​യാ​യി​രു​ന്നു. ശി​വ​കാ​ശി​യി​ലെ ഒ​രു കു​ഗ്രാ​മ​ത്തി​ൽ​നി​ന്ന്, വെ​ള്ളി​ത്തി​ര​യി​ലെ അ​ഴ​കി​ന്‍റെ ദേ​വ​ത എ​ന്ന വി​ശേ​ഷ​ണ​ത്തി​ലേ​ക്കു​ള്ള ശ്രീ ​അ​മ്മ യാ​ങ്ക​ർ അ​യ്യ​പ്പ​ൻ എ​ന്ന ശ്രീ​ദേ​വി​യു​ടെ യാ​ത്ര​യി​ൽ ആ ​കു​ട്ടി​ത്തം തു​ള​ന്പു​ന്ന മു​ഖ​വും അ​ഭി​ന​യ​ത്തി​ക​വും തു​ണ​യ്ക്കു​പോ​ന്നു. വെ​ള്ളി​ത്തി​ര​യി​ലേ​ക്കാ​യി ജ​നി​ച്ച​വ​ളാ​യി​രു​ന്നു ശ്രീ​ദേ​വി. അ​ഭ്ര​പാ​ളി​യി​ലെ നീ​ണ്ട കാ​ല​യ​ള​വ് സു​വ​ർ​ണ​ജൂ​ബി​ലി​യി​ലേ​ക്ക് എ​ത്തു​ന്പോ​ഴും അ​വ​രു​ടെ ക​ത്തു​ന്ന സൗ​ന്ദ​ര്യ​ത്തെ കെ​ടു​ത്താ​ൻ കാ​ല​ത്തി​നു ക​ഴി​ഞ്ഞി​ല്ല, മ​ര​ണ​ത്തി​നൊ​ഴി​കെ. ആ​രാ​ധ​ക ല​ക്ഷ​ങ്ങ​ളെ കീ​ഴ​ട​ക്കി​യ ആ ​സൗ​ന്ദ​ര്യ​ധാ​മം ഉ​ട​യാ​ൻ മ​ര​ണ​വും ഇ​ഷ്ട​പ്പെ​ടാ​ത്ത​തു​പോ​ലെ...

നാ​ലാം വ​യ​തി​നി​ലെ...

നാ​ലാം വ​യ​സി​ൽ തു​ണൈ​വ​ൻ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ എം.​എ.​തി​രു​മു​ഗ​ൻ സി​നി​മ​യി​ലേ​ക്കു കൈ​പി​ടി​ച്ചു ക​യ​റ്റി​യ കു​ട്ടി​ത്തം തു​ളു​ന്പു​ന്ന മു​ഖ​ശ്രീ​യു​ള്ള കു​രു​ന്ന്, പി​ന്നീ​ട് ത​മി​ഴ​ക​വും തെ​ന്നി​ന്ത്യ​യും ക​ട​ന്ന് ഹി​ന്ദി​സി​നി​മാ ലോ​ക​ത്തി​ന്‍റെ ക​ണ്ണി​ലു​ണ്ണി​യാ​കു​മെ​ന്ന് അ​ദ്ദേ​ഹം​പോ​ലും ക​രു​തി​യി​ട്ടു​ണ്ടാ​വി​ല്ല. നാ​യി​ക​യാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത് കെ.​ബാ​ല​ച​ന്ദ​ർ ചി​ത്ര​ത്തി​ൽ ക​മ​ൽ​ഹാ​സ​നും ര​ജീ​കാ​ന്തി​നു​മൊ​പ്പം. പി​ന്നീ​ട് പ്രാ​യം, ഭാ​ഷ, ഭൂ​മി​ശാ​സ്ത്ര അ​തി​രു​ക​ൾ എ​ന്നി​വ​യൊ​ന്നും ശ്രീ​ദേ​വി​ക്കു ത​ട​സ​മാ​യി​ല്ല. ജ്വ​ലി​ക്കു​ന്ന സൗ​ന്ദ​ര്യം അ​താ​യി​രു​ന്നു ആ​രാ​ധ​ക​ർ​ക്കു ശ്രീ​ദേ​വി. സ​മ​കാ​ലി​ക​രി​ൽ പ​ല​രും തെ​ന്നി​ന്ത്യ​യി​ൽ​നി​ന്നു ബി​ടൗ​ണി​ലേ​ക്കു ചേ​ക്കേ​റി​യ​പ്പോ​ൾ ശ്രീ​ദേ​വി​യാ​ക​ട്ടെ ബോ​ളി​വു​ഡി​ലും തെ​ന്നി​ന്ത്യ​യി​ലും ഒ​രേ​പോ​ലെ ജ്വ​ലി​ച്ചു​നി​ന്നു.

ത​മി​ഴി​ൽ സി​ഗ​പ്പു റോ​ജാ​ക്ക​ൾ, പ​തി​നാ​റു വ​യ​തി​നി​ലെ, ജോ​ണി, വ​രു​മാ​യ് നി​റം സി​ഗ​പ്പ്, പ്രി​യ തു​ട​ങ്ങി എ​ക്കാ​ല​വും ഓ​ർ​മ​യി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന സി​നി​മ​ക​ൾ സ​മ്മാ​നി​ച്ചാ​ണ് ശ്രീ​ദേ​വി ബോ​ളി​വു​ഡി​ന്‍റെ പ​കി​ട്ടി​ലേ​ക്കു ചേ​ക്കേ​റു​ന്ന​ത്. ക​മ​ൽ​ഹാ​സ​ൻ, ര​ജ​നീ​കാ​ന്ത് എ​ന്നീ താ​ര​രാ​ജാ​ക്ക​ൻ​മാ​ർ​ക്കൊ​പ്പം സ്ക്രീ​നി​ൽ നി​റ​ഞ്ഞു​നി​ന്ന അ​ഴ​കി​ന്‍റെ ശ്രീ, 1978​ൽ സൊ​ൽ​വ സാ​വ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡി​ൽ ഭാ​ഗ്യം പ​രീ​ക്ഷി​ച്ചു. ഇ​തി​നു​ശേ​ഷം അ​വ​ർ​ക്കു തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. അ​നി​ൽ ക​പൂ​ർ-​ശ്രീ​ദേ​വി കൂ​ട്ടു​കെ​ട്ട് ബോ​ളി​വു​ഡി​ൽ പ്ര​ണ​യം വാ​രി​വി​ത​റി.

ഗോ​ഡ​സ് ബ്യൂ​ട്ടി, ബോ​ളി​വു​ഡ് ദി​വ...

സ്ത്രീ ​കേ​ന്ദ്രീ​കൃ​ത ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ കാ​ഴ്ച​ക്കാ​രെ സി​നി​മ​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ബോ​ളി​വു​ഡി​ൽ ഒ​രു​പ​ക്ഷേ ആ​ദ്യ​മാ​യി കാ​ട്ടി​ന​ൽ​കി​യ​ത് ശ്രീ​ദേ​വി​യാ​യി​രു​ന്നു. നാ​യി​ക​മാ​ർ നാ​യ​ക​ന്‍റെ നി​ഴ​ൽ മാ​ത്ര​മാ​യി​രു​ന്ന കാ​ല​ത്തെ തി​രു​ത്ത​ൽ ശ​ക്തി​യാ​കാ​ൻ ശ്രീ​ദേ​വി​ക്കു ക​ഴി​ഞ്ഞു. യു​വ​ത്വം വി​ട്ട ന​ടി​മാ​ർ​ക്ക് സി​നി​മ​യി​ൽ നാ​യി​കാ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ൻ കഴിയി​ല്ലെ​ന്ന ബി​ടൗ​ണി​ലെ പ​തി​വ് വി​ശ്വാ​സ​ത്തെ, ത​ന്‍റെ തി​രി​ച്ചു​വ​ര​വ് ചി​ത്ര​മാ​യ ഇം​ഗ്ലീ​ഷ് വിം​ഗ്ലീ​ഷ് എ​ന്ന സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ത്തി​ലൂ​ടെ ത​ക​ർ​ത്തു​ക​ള​യു​ന്ന കാ​ഴ്ച​യ്ക്കും സി​നി​മാ​ലോ​കം സാ​ക്ഷി​യാ​യി. 19967ൽ ​ബോ​ണി ക​പൂ​റു​മാ​യു​ള്ള വി​വാ​ഹ​ശേ​ഷം വീ​ട്ടി​ൽ ഒ​തു​ങ്ങി​ക്കൂ​ടി​യ ശ്രീ​ദേ​വി​യു​ടെ 15 വ​ർ​ഷ​ത്തി​നു​ശേ​ഷ​മു​ള്ള തി​രി​ച്ചു​വ​ര​വാ​യി​രു​ന്നു അ​ത്.

2018 ഫെ​ബ്രു​വ​രി 24 ഇ​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്തി​ന് ക​റു​ത്ത ദി​ന​മാ​ണ്, കാ​ര​ണം അ​തി​ന് ഏ​റ്റ​വും മി​ക​ച്ച പ്ര​ഫ​ഷ​ണ​ലു​ക​ളി​ൽ ഒ​രാ​ളെ ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു. ത​ല​മു​റ​ക​ളെ സ്വാ​ധീ​നി​ച്ച ഒ​രു അ​ഭി​നേ​ത്രി- ശ്രീ​ദേ​വി ബോ​ണി ക​പൂ​ർ, സി​നി​മാ ലോ​ക​ത്തി​ന് ഒ​രു മാ​യാ​ത്ത മു​റി​വ് സ​മ്മാ​നി​ച്ച് അ​കാ​ല​ത്തി​ൽ വി​ട​വാ​ങ്ങി. ഗോ​ഡ​സ് ബ്യൂ​ട്ടി, ബോ​ളി​വു​ഡ് ദി​വ... മ​റ​ഞ്ഞു​പോ​യ സൗ​ന്ദ​ര്യ​ത്തെ വി​ശേ​ഷി​പ്പി​ക്കാ​ൻ സി​നി​മാ​ലോ​കം വാ​ക്കു​ക​ൾ തി​ര​യു​ക​യാ​ണ്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.