ബ്രിട്ടനിൽ വൻ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്
Monday, February 26, 2018 6:51 AM IST
ലണ്ടൻ: ബ്രിട്ടനിലെ ലസ്റ്ററിൽ വൻസ്ഫോടനം ഉണ്ടായി. ഇവിടുത്തെ ഹിങ്ക്ലി റോഡിലുള്ള ബഹുനില കെട്ടിടത്തിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവശിപ്പിച്ചു. ഇവരിൽ നാലു പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ആറ് അഗ്നിശമനസേനാ വിഭാഗങ്ങളാണ് ഇവിടെ രക്ഷാപ്രവർത്തനം നടത്തുന്നത്. സ്ഫോടനം നടന്ന ഹിങ്ക്ലി റോഡും സമീപത്തെ മറ്റ് റോഡുകളും പോലീസ് അടച്ചു. എന്നാൽ ഭീകരാക്രമണമാണ് നടന്നതെന്ന് പറയാനാകില്ലെന്നും അഗ്നിശമനസേനാ വിഭാഗവുമായി ചേർന്ന് സംയുക്ത അന്വേഷണം നടത്തിയ ശേഷമേ പ്രാഥമിക നിഗമനങ്ങളിലെങ്കിലും എത്താൻ സാധിക്കുകയുള്ളുവെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.മാധ്യമങ്ങളും ജനങ്ങളും ഊഹാപോഹങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ കൂടിയും മറ്റും പ്രചരിപ്പിക്കരുതെന്നും സ്ഥിതിഗതികൾ പോലീസിന്‍റെയും അഗ്നിശമനസനാ വിഭാഗത്തിന്‍റെയും നിയന്ത്രണത്തിലായിക്കഴിഞ്ഞെന്നും പോലീസ് അധികൃതർ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.