ദേ​ശീ​യ​ഗാ​ന​ത്തി​ലെ "​അ​ധി​നാ​യ​ക്’ നീ​ക്ക​ണ​മെ​ന്ന് ഹ​രി​യാ​ന ബി​ജെ​പി മ​ന്ത്രി
Saturday, March 17, 2018 11:49 PM IST
മും​ബൈ: ദേ​ശീ​യ​ഗാ​ന​ത്തി​ലെ അ​ധി​നാ​യ​ക് എ​ന്ന ഭാ​ഗം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ഹ​രി​യാ​ന ബി​ജെ​പി മ​ന്ത്രി അ​നി​ൽ വി​ജ്. അ​ധി​നാ​യ​ക് എ​ന്ന വാ​ക്ക് സ്വേ​ച്ഛാ​ധി​പ​ത്യ​ത്തെ​യാ​ണു സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും ഇ​ന്ത്യ​യി​ൽ ജ​നാ​ധി​പ​ത്യ​മാ​യ​തി​നാ​ൽ ഈ ​വാ​ക്ക് ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​ണ് മ​ന്ത്രി​യു​ടെ പ​ക്ഷം.

അ​ധി​നാ​യ​ക് എ​ന്ന വാ​ക്കും ദേ​ശീ​യ​ഗാ​ന​ത്തി​ൽ​നി​ന്നു നീ​ക്ക​ണം. സ്വേ​ച്ഛാ​ധി​പ​തി എ​ന്ന​താ​ണ് അ​ധി​നാ​യ​ക് എ​ന്ന വാ​ക്കു​കൊ​ണ്ട് അ​ർ​ഥ​മാ​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ന​മു​ക്ക് സ്വേ​ച്ഛാ​ധി​പ​ത്യ​മി​ല്ല, ജ​നാ​ധി​പ​ത്യ​മാ​ണ്. ഇ​ത് ചി​ന്തി​പ്പി​ക്കു​ന്ന​തും ദേ​ശീ​യ​ഗാ​ന​ത്തി​ൽ​നി​ന്ന് അ​ധി​നാ​യ​ക് എ​ന്നു വാ​ക്ക് നീ​ക്കേ​ണ്ട​തു​മാ​ണ്- ദേ​ശീ​യ​ഗാ​ന​ത്തി​ലെ സി​ന്ധ് എ​ന്ന വാ​ക്ക് നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ർ​ല​മെ​ന്‍റി​ൽ ഒ​രു എം​പി അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തോ​ട് അ​നി​ൽ വി​ജ് പ്ര​തി​ക​രി​ച്ചു.

ദേ​ശീ​യ​ഗാ​ന​ത്തി​ൽ​നി​ന്നു സി​ന്ധ് എ​ന്ന വാ​ക്ക് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളെ പ​രാ​മ​ർ​ശി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് അം​ഗം റി​പു​ൻ ബോ​റ രാ​ജ്യ​സ​ഭ​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ദേ​ശീ​യ​ഗാ​ന​ത്തി​ൽ സ​ർ​ക്കാ​രി​നു മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​വു​ന്ന​താ​ണെ​ന്ന് 1950 ജ​നു​വ​രി 24നു ​കോ​ണ്‍​സ്റ്റി​റ്റ്യു​വ​ന്‍റ് അ​സം​ബ്ലി​യി​ൽ രാ​ഷ്ട്ര​പ​തി രാ​ജേ​ന്ദ്ര പ്ര​സാ​ദ് വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നു ബോ​റ​യു​ടെ സ്വ​കാ​ര്യ പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...