ശ്രീലങ്കയിലെ അടിയന്തരാവസ്ഥ പിൻവലിച്ചു
Sunday, March 18, 2018 11:56 AM IST
കൊളംബോ: ശ്രീലങ്കയിലെ ഭൂരിപക്ഷ സിംഹളരും ന്യൂനപക്ഷ മുസ്ലിംകളും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിൻവലിച്ചു. സംഘർഷത്തിനുശേഷം രണ്ടാഴ്ച പിന്നിടുന്പോൾ പലമേഖലകളിലും സമാധാനം പുനസ്ഥാപിച്ചതിനെ തുടർന്നാണ് അടിയന്തരാവസ്ഥ ഒൗദ്യോഗികമായി പിൻവലിക്കുന്നത്.

ഈ മാസം ആദ്യം കാ​​ൻ​​ഡി​​യി​​ൽ ഭൂ​​രി​​പ​​ക്ഷ സിം​​ഹ​​ള​​രും ന്യൂ​​ന​​പ​​ക്ഷ മു​​സ്‌​​ലിം​​ക​​ളും ത​​മ്മി​​ലു​​ള്ള ഏ​​റ്റു​​മു​​ട്ട​​ലി​​ൽ ര​​ണ്ടു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടിരുന്നു. ജ​​ന​​ക്കൂ​​ട്ടം ഒ​​രു സിം​​ഹ​​ള​​വം​​ശ​​ജ​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​താ​​ണു ല​​ഹ​​ള​​യ്ക്കു കാ​​ര​​ണം. ബു​​ദ്ധ​​മ​​ത​​ക്കാ​​രു​​ടെ പ്ര​​ധാ​​ന​​കേ​​ന്ദ്ര​​മാ​​യ പു​​രാ​​ത​​ന കാ​​ൻ​​ഡി ന​​ഗ​​രം പ്ര​​ശ​​സ്ത വി​​നോ​​ദ സ​​ഞ്ചാ​​ര കേ​​ന്ദ്ര​​മാ​​ണ്.

2011നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണു ശ്രീ​​ല​​ങ്ക​​യി​​ൽ അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​ത്. എ​​ൽ​​ടി​​ടി​​ഇയു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​ര​​ങ്ങേ​​റി​​യ ആ​​ഭ്യ​​ന്ത​​ര​​യു​​ദ്ധ​​കാ​​ല​​ത്തു നി​​ര​​വ​​ധി ത​​വ​​ണ അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ക്കേ​​ണ്ടി​​വ​​ന്നി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.