എക്സിറ്റ്പോളുകൾ യാഥാർഥ്യമാകുന്നു; ആദ്യ ഫലസൂചനകളിൽ പുടിന് 75.6 ശതമാനം വോട്ട്
Monday, March 19, 2018 2:32 AM IST
മോസ്കോ: റഷ്യൻ പ്രസിഡന്‍റായി വ്ളാദിമിർ പുടിൻ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന എക്സിറ്റ്പോളുകൾ യാഥാർഥ്യമാകുന്നു. ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ 75.6 ശതമാനം വോട്ടുകളും പുടിൻ നേടിയെന്നാണ് വിവരം. 12.89 ശതമാനം വോട്ട് മാത്രം നേടിയ പവൽ ഗ്രുഡിനിനാണ് പുടിനു പിന്നിൽ രണ്ടാം സ്ഥാനത്തുള്ളത്.

73.9 വോട്ടുകൾ നേടി പുടിൻ വിജയിക്കുമെന്നായിരുന്നു എക്സിറ്റ്പോൾ പ്രവചനം. പുടിനൊപ്പം മത്സരിച്ച മറ്റ് ഏഴു പേരിൽ നാലു പേർക്ക് ഒരു ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ലഭിച്ചതെന്നാണ് പ്രാഥമിക വിവരം. ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടാൽ പ്രസിഡന്‍റ് പദത്തിൽ ഇത് പുടിന്‍റെ നാലാമൂഴമായിരിക്കും.

ഞായറാഴ്ചയായിരുന്നു വോട്ടെട്ടുപ്പ്. യു​​​ണൈ​​​റ്റ​​​ഡ് റ​​​ഷ്യാ പാ​​​ർ​​​ട്ടി​​​യു​​​ടെ സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യാ​​​ണ് പു​​​ടി​​​ൻ ഇ​​​ക്കു​​​റി മ​​​ത്സ​​​രി​​​ച്ചത്. വിജയിച്ചാൽ റഷ്യയിലെ പുതിയ നിയമം അനുസരിച്ച് 2024വരെ പുടിന് പ്രസിഡന്‍റായി തുടരാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...