പുത്തൻവേലിക്കരയിൽ വീട്ടമ്മ കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെ; പ്രതി ആസാം സ്വദേശി
Monday, March 19, 2018 12:22 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം പു​ത്ത​ൻ​വേ​ലി​ക്ക​ര​യി​ൽ വീട്ടമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ പോലീസ് മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കി. ആ​സാം സ്വ​ദേ​ശി മു​ന്ന (28) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

പു​ത്ത​ൻ​വേ​ലി​ക്ക​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു എ​തി​ർ​വ​ശം താ​മ​സി​ക്കു​ന്ന പാ​ലാ​ട്ടി വീ​ട്ടി​ൽ ഡേ​വി​ഡി​ന്‍റെ ഭാ​ര്യ മോ​ളി(60)​യാ​ണു മ​രി​ച്ച​ത്. ബലാത്സംഗ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പോലീസിന് വ്യക്തമായിരുന്നു. ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം മു​പ്പ​തു വ​യ​സോ​ളം പ്രാ​യ​മു​ള്ള മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മ​ക​നോ​ടൊ​പ്പ​മാ​ണ് ഇ​വ​ർ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്. ഇന്ന് രാവിലെയാണ് വീട്ടമ്മയുടെ മൃതദേഹം ഇരുനില വീടിന്‍റെ താഴത്തെ നിലയിലെ ബെഡ് റൂമിൽ കണ്ടെത്തിയത്.

വീടിനോട് ചേർന്നുള്ള ഔട്ട് ഹൗസിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പമാണ് പ്രതിയായ ആസാം സ്വദേശി താമസിച്ചിരുന്നത്. ഇന്ന് പുലർച്ചെ ഒന്നോടെ വീടിനുള്ളിൽ കടന്ന പ്രതി വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നടന്ന മൽപ്പിടുത്തത്തിനിടയിൽ വീട്ടമ്മയെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.

രക്തത്തിൽ കുളിച്ച് മോളി കിടക്കുന്ന വിവരം മാനസികാസ്വാസ്ഥ്യമുള്ള മകനാണ് അയൽക്കാരെ അറിയിച്ചത്. അയൽക്കാർ എത്തി വീടിനുള്ളിൽ നോക്കുന്പോൾ വിവസ്ത്രയായി കിടക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് പ്രതി മുന്നയെ ചോദ്യം ചെയ്തപ്പോൾ രാത്രി വീട്ടിൽ നിന്നും ശബ്ദം കേട്ടുവെന്ന് ഇയാൾ പറഞ്ഞിരുന്നു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...