അവിശ്വാസം പരിഗണിച്ചില്ല: ലോക്സഭ ഇന്നത്തേക്കു പിരിഞ്ഞു
Monday, March 19, 2018 12:41 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ന്ധ്രാ​പ്ര​ദേ​ശി​നു പ്ര​ത്യേ​ക പ​ദ​വി ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ടി​ഡി​പി​യും വെെ​എ​സ്ആ​ർ കോ​ൺ​ഗ്ര​സും കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യ നോ​ട്ടീ​സ് പ​രി​ഗ​ണി​ക്കാ​തെ ലോ​ക്സ​ഭ ഇ​ന്ന​ത്തേ​ക്കു പി​രി​ഞ്ഞു.

ഇ​ന്ന് രാ​വി​ലെ ലോ​ക്സ​ഭ ചേ​ർ​ന്ന​പ്പോ​ൾ അ​വി​ശ്വാ​സ​പ്ര​മേ​യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ടി​ഡി​പി എം​പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ചോ​ദ്യോ​ത്ത​ര​വേ​ള​യ്ക്കു ശേ​ഷം പ്ര​മേ​യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് സ്പീ​ക്ക​ർ നി​ല​പാ​ട് സ്വീ​ക​രി​ച്ചു. ഇ​തേ​തു​ട​ർ​ന്നു ടി​ഡി​പി അ​ട​ക്കു​മു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ൽ ഇ​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ഇ​തോ​ടെ സ്പീ​ക്ക​ർ സ​ഭ 12 മ​ണി​വ​രെ നി​ർ​ത്തി​വ​ച്ചി​രു​ന്നു. പി​ന്നീ​ട് സ​ഭ ചേ​ർ​ന്ന​പ്പോ​ഴും പ്ര​തി​പ​ക്ഷം ബ​ഹ​ളം തു​ട​ർ​ന്ന​തോ​ടെ​യാ​ണ് സ​ഭ ഇ​ന്ന​ത്തേ​ക്കു പി​രി​ഞ്ഞ​ത്.

ലോ​ക്സ​ഭ​യി​ൽ ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷ​മു​ണ്ടെ​ങ്കി​ലേ നോ​ട്ടീ​സ് പ​രി​ഗ​ണി​ക്കാ​നാ​വു​വെ​ന്നു സ്പീ​ക്ക​ർ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു. വെ​ള്ളി​യാ​ഴ്ച​യാ​ണ് ടി​ഡി​പി​യും വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സും കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ അ​വി​ശ്വാ​സ​പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

പ്ര​മേ​യ​ത്തി​ന് അ​വ​ത​ര​ണാ​നു​മ​തി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ 50 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ വേ​ണം. കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...