അപൂർവ രോഗത്തിന്‍റെ പിടിയിൽ ഭാര്യയും മക്കളും; ആശ്രയമില്ലാതെ സാജൻ
Wednesday, March 21, 2018 2:29 PM IST
ആർത്തുല്ലസിക്കേണ്ട പ്രായത്തിൽ മക്കളും തണലായി ഒപ്പം നിന്ന ഭാര്യയും മാറാരോഗത്തിന് അടിമയായാൽ എന്തു ചെയ്യും. അത്തരമൊരു ദുരന്തത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് സാജൻ. കോട്ടയം ജില്ലയിലെ പാറത്തോട് പഞ്ചായത്തിൽ 28-ാം മൈൽ സ്വദേശിയാണ് മുതുകാട്ടിൻപുറത്ത് വീട്ടിൽ സാജൻ. സാജന്‍റെ മക്കളായ അലൻ (13), സെമിൽ (11), ഭാര്യ ജാൻസി എന്നിവർക്കാണ് ചികിത്സയില്ലാത്ത ന്യൂറോ ഡി ജനറേറ്റീവ് ഡിസീസ് എന്ന രോഗബാധയുണ്ടായത്.

മൂന്നാം വയസിൽ മൂത്തമകൻ സെമിലിനാണ് ആദ്യം രോഗബാധയുണ്ടാകുന്നത്. കുറച്ചു നാളുകൾക്ക് ശേഷം അലനും ഇതേരോഗത്തിന്‍റെ പിടിയിലായി. രോഗം കണ്ടുപിടിക്കുന്നതിന് മുൻപ് മാതാപിതാക്കൾ കുഞ്ഞുങ്ങളെ നിരവധി സ്ഥലങ്ങളിൽ ചികിത്സയ്ക്ക് കൊണ്ടുപോയി. സാജനും ജാൻസിയും മക്കളെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഒരുപാട് ചികിത്സകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് ഭർത്താവിന് താങ്ങും തണലുമായിരുന്ന ജാൻസിയും ഇതേ രോഗത്തിന്‍റെ പിടിയിലായത്. ഇതോടെ ഓടി തളർന്ന സാജൻ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനിൽക്കുകയാണ്.

എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലെ സീനിയർ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ.അക്ബർ മുഹമ്മദ് ചെറ്റാലിലാണ് മൂവരെയും പരിശോധിക്കുന്നത്. ചികിത്സയില്ലാത്ത അപൂർവ രോഗമാണെങ്കിലും വിദഗ്ധ പരിശോധനയ്ക്കും പ്രത്യേക പരിചരണത്തിനും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലേക്ക് മൂവരെയും കൊണ്ടുപോകണമെന്നാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനായി വെല്ലൂർ മെഡിക്കൽ കോളജിൽ ഇവരുടെ പേരുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. എന്നാൽ പരസഹായമില്ലാതെ നീങ്ങാൻ പോലും ബുദ്ധിമുട്ടുള്ള മൂവരെയും വെല്ലൂർ ആശുപത്രിയിൽ എത്തിക്കാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് സാജൻ.

നിലവിൽ മൂവർക്കും മൂന്ന് മാസത്തിൽ ഒരിക്കൽ കോട്ടയം മെഡിക്കൽ കോളജിൽ പരിശോധന നടത്താറുണ്ട്. സർക്കാർ വാതിലുകളിൽ ഒരുപാട് മുട്ടിനോക്കിയെങ്കിലും ആരും സാജന്‍റെ വിഷമങ്ങൾ കേട്ടില്ല. മരുന്നിനും മറ്റാവശ്യങ്ങൾക്കുമായി ഒരാൾക്ക് 4,000 രൂപയോളം പ്രതിമാസം ചിലവുണ്ട്. കൂലിപ്പണിക്കാരനായ സാജൻ ചികിത്സയ്ക്കും നിത്യച്ചെലവിനുമുള്ള മാർഗം തേടി അലയുകയാണ്.

തന്‍റെ ചെറിയ തൊഴിലുകൊണ്ട് ഭാര്യയുടെയും മക്കളുടെയും പട്ടിണി മാറ്റാൻ സാജന് കഴിയുന്നുണ്ട്. എന്നാൽ ചികിത്സയ്ക്കും പരിശോധനകൾക്കും വരുന്ന വലിയ തുക കണ്ടെത്താൻ വിഷമിക്കുകയാണ്. കുഞ്ഞുമക്കളും ഭാര്യയും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിൽ സഹായത്തിനായി സാജൻ സുമനസുകൾക്ക് മുന്നിൽ കൈനീട്ടുകയാണ്.

സ​ഹാ​യം Deepika Charitable Turst ​ നു ​​South India Bank ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം. അ​ക്കൗ​ണ്ട് ന​ന്പ​ർ 00370730 00003036 IFSC Code SIBL 0000037 ​​ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​ന്പോ​ൾ ആ ​വി​വ​രം cfo@deepika.com ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് ആ​യോ അ​റി​യി​ക്ക​ണം. സം​ശ​യ​ങ്ങ​ൾ​ക്ക് (91) 93495 99068.

ചാരിറ്റി വിവരങ്ങൾക്ക്..
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...