സ​ബ്ക​ള​ക്ട​റു​ടെ ഫോ​ട്ടോ ദു​രു​പ​യോ​ഗം ചെ​യ്തു​; പോലീസ് കേ​സെ​ടു​ത്തു
Friday, March 23, 2018 12:02 PM IST
പേ​രൂ​ര്‍​ക്ക​ട: കോ​ട്ട​യ​ത്തെ ഒ​രു പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത ത​ന്‍റെ ഫോ​ട്ടോ ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്ന തിരുവനന്തപുരം സ​ബ്ക​ള​ക്‌ടർ ദിവ്യ എസ്. അയ്യരുടെ പ​രാ​തി​യി​ല്‍ പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് കേ​സെ​ടു​ത്തു.

സിഐ സ്റ്റ്യു​വ​ര്‍​ട്ട് കീ​ല​ര്‍​ക്കാ​ണ് അ​ന്വേ​ഷ​ണ ചുമതല. കോട്ടയത്ത് പ്രവർത്തിച്ചിരുന്ന സ​മ​യ​ത്ത് ഒ​രു പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്ക​വെ ഇ​വ​രു​ടെ ചി​ത്രം എ​ടു​ത്ത​വ​ര്‍ അ​തു തെ​റ്റാ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാണ് പരാതി.

ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ പ്ര​ചാ​ര​ക​യാ​ണ് സ​ബ്ക​ള​ക്ട​ര്‍ എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ദി​വ്യ​യു​ടെ ചി​ത്രം സോ​ഷ്യ​ല്‍​ മീ​ഡി​യ​യി​ല്‍ ന​ല്‍​കി​യി​രു​ന്ന​ത്. ത​ന്‍റെ ചി​ത്രം ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്ന് ചൂണ്ടിക്കാട്ടി സ​ബ്ക​ള​ക്ട​ര്‍ ഡി​ജിപി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഈ ​പ​രാ​തി​യാ​ണ് പേ​രൂ​ര്‍​ക്ക​ട സി.​ഐ​ക്ക് കൈ​മാ​റി​യി​രി​ക്കു​ന്ന​ത്.

ഫെ​യ്സ്ബു​ക്ക്, വാ​ട്സ് ആ​പ്പ് തു​ട​ങ്ങി​യ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ വ്യാ​ജ അ​ക്കൗ​ണ്ടു​കാ​രെ നി​രീ​ക്ഷി​ച്ചു​ മാ​ത്ര​മേ സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്നു​ണ്ടെ​ന്നും സിഐ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.