രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ എടിഎമ്മുകൾ കാലി
Tuesday, April 17, 2018 12:02 PM IST
ന്യൂഡൽഹി: നോട്ട് നിരോധനത്തിനു ശേഷം വീണ്ടും രാജ്യത്ത് എടിഎം പ്രതിസന്ധി. കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് എടിഎമ്മുകൾ കാലിയായത്. രാജ്യതലസ്ഥാനമായ ഡൽഹിയിലും എടിഎമ്മുകളിൽ പണമില്ല. ഉത്സവ കാലത്ത് ഏറെ പണം പിൻവലിച്ചതാണ് എടിഎമ്മുകൾ കാലിയാകാൻ കാരണമെന്നാണ് നിഗമനം.

നോട്ട് ക്ഷാമത്തെത്തുടർന്ന് ധനകാര്യമന്ത്രാലയ ഉദ്യോഗസ്ഥർ ആർബിഐ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.മൂന്ന് ദിവസത്തിനകം പ്രശനം പരിഹരിക്കുമെന്നും ആർബിഐ അറിയിച്ചു. പ്രശ്നത്തെക്കുറിച്ച് പഠിക്കുന്നതിന് കേന്ദ്രസർക്കാർ ഉന്നതതല സമിതിയും രൂപീകരിച്ചു.

മൂന്നു പേരടങ്ങിയ സമിതിയോട് എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതൽ പണമുള്ളയിടങ്ങളിൽ നിന്ന് ക്ഷാമമുള്ളിടത്തേക്ക് പണമെത്തിക്കുമെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.