രാവിലെ ബിജെപിക്കൊപ്പം: വൈകിട്ട് കോണ്‍ഗ്രസ് ക്യാന്പിൽ; ചാടിക്കളിച്ച് കെപിജെപി എംഎൽഎ
Thursday, May 17, 2018 11:28 AM IST
ബംഗളൂരു: കർണാടകയിൽ അധികാരത്തിലെത്തിയ ബിജെപിയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കത്തിന് തിരിച്ചടി. കെപിജെപി എംഎൽഎ ആർ. ശങ്കർ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം രാവിലെ സർക്കാർ രൂപീകരിക്കാനുള്ള പിന്തുണ അറിയിച്ച് ശങ്കർ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി യെദിയൂരപ്പയെ വീട്ടിലെത്തി കണ്ടിരുന്നു. എന്നാൽ വൈകുന്നേരം അദ്ദേഹം മലക്കം മറിഞ്ഞ് കോണ്‍ഗ്രസിന് പിന്തുണ അറിയിക്കുകയായിരുന്നു.

ഇതോടെ കോൺഗ്രസ്, ജെഡി-എസ് സഖ്യത്തിന് 117 പേരുടെ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 112 സീറ്റിന്‍റെ കേവല ഭൂരിപക്ഷം വേണമെങ്കിലും 104 സീറ്റാണ് ബിജെപിക്ക് ലഭിച്ചിരുന്നത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...