മാ​ധ്യ​മ നി​യ​ന്ത്ര​ണം: ഹ​ർ​ജി​ക​ൾ വി​ശാ​ല ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ടു
Thursday, May 24, 2018 10:49 AM IST
കൊ​ച്ചി: മാ​ധ്യ​മ​ങ്ങ​ൾ​ക്ക് കോ​ട​തി റി​പ്പോ​ർ​ട്ടിം​ഗി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ഹ​ർ​ജി​ക​ൾ വി​ശാ​ല ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ടു. ഹൈ​ക്കോ​ട​തി ഫു​ൾ ബെ​ഞ്ചി​ന്‍റേ​താ​ണ് തീ​രു​മാ​നം. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ചി​നാ​ണ് കേ​സ് കൈ​മാ​റി​യ​ത്.

കോ​ട​തി റി​പ്പോ​ർ​ട്ടിം​ഗി​നു മാ​ർ​ഗ​നി​ർ​ദേ​ശ​വും ചാ​ന​ൽ ച​ർ​ച്ച​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് നി​യ​ന്ത്ര​ണ​വും വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ളാ​ണ് ഇ​ന്ന് മൂ​ന്നം​ഗ ബെ​ഞ്ച് വി​ശാ​ല ബെ​ഞ്ചി​നു കൈ​മാ​റി​യ​ത്. ഹ​ർ​ജി​യി​ൽ കോ​ട​തി​യു​ടെ വി​ശ​ദ​മാ​യ വി​ശ​ക​ല​ന​വും ഇ​ട​പെ​ട​ലും വേ​ണ​മെ​ന്ന് മൂ​ന്നം​ഗ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

സു​പ്രീം​കോ​ട​തി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കേ​സ് പ​രി​ഗ​ണി​ക്ക​വേ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​മൊ എ​ന്നും കോ​ട​തി സം​ശ​യം പ്ര​ക​ടിപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...