രാ​ഹു​ലി​നെ പ്ര​ശം​സി​ച്ച് കീ​ർ​ത്തി ആ​സാ​ദ്; ബി​ജെ​പി വി​ടു​മെ​ന്നു സൂ​ച​ന
Thursday, June 14, 2018 10:15 PM IST
ന്യൂ​ഡ​ൽ​ഹി: സ​സ്പെ​ൻ​ഷ​നി​ലാ​യ ബി​ജെ​പി എം​പി കീ​ർ​ത്തി ആ​സാ​ദ് കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നേ​ക്കു​മെ​ന്നു സൂ​ച​ന. വ്യാ​ഴാ​ഴ്ച കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ശം​സി​ച്ച് അ​ദ്ദേ​ഹം ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് ഈ ​സൂ​ച​ന ന​ൽ​കു​ന്ന​ത്. ഒ​രു ദേ​ശീ​യ പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി ദ​ർ​ബം​ഗ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു ലോ​ക്സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ പാ​ർ​ട്ടി ഏ​താ​ണെ​ന്ന് കീ​ർ​ത്തി ആ​സാ​ദ് വ്യ​ക്ത​മാ​ക്കി​യി​ല്ല.

സാ​ധാ​ര​ണ​ക്കാ​ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടാ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കു ക​ഴി​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ന​ഷ്ട​പ്പെ​ട്ട അ​ടി​ത്ത​റ വീ​ണ്ടെ​ടു​ക്കു​ക​യാ​ണ്. അ​ധി​കാ​ര​ത്തി​ലു​ള്ള​വ​ർ​ക്ക് ഇ​ത് മു​ന്ന​റി​യി​പ്പാ​ണ്- ഡ​ൽ​ഹി ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി​ക്കെ​തി​രേ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ പേ​രി​ൽ ബി​ജെ​പി സ​സ്പെ​ൻ​ഡ് ചെ​യ്ത കീ​ർ​ത്തി ആ​സാ​ദ് പ​റ​ഞ്ഞു.

മൂ​ന്നു വ​ർ​ഷ​മാ​യി പാ​ർ​ട്ടി നേ​തൃ​ത്വ​ത്തോ​ടു സം​സാ​രി​ക്കാ​ൻ പോ​ലും ബി​ജെ​പി ത​ന്നെ അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ഏ​തു പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യാ​ണു മ​ത്സ​രി​ക്കു​ക​യെ​ന്ന ചോ​ദ്യ​ത്തി​ന് കോ​ണ്‍​ഗ്ര​സ്, ബി​ജെ​പി എ​ന്നി​ങ്ങ​നെ ര​ണ്ടു ദേ​ശീ​യ പാ​ർ​ട്ടി​ക​ൾ മാ​ത്ര​മാ​ണ് രാ​ജ്യ​ത്തു​ള്ള​തെ​ന്നാ​യി​രു​ന്നു കീ​ർ​ത്തി ആ​സാ​ദി​ന്‍റെ മ​റു​പ​ടി. വെ​റ്റ​റ​ൻ കോ​ണ്‍​ഗ്ര​സ് നേ​താ​വും ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന ഭ​ഗ് വ​ത് ഝാ​യു​ടെ മ​ക​നാ​ണ് കീ​ർ​ത്തി ആ​സാ​ദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...