റെയിൽവേ സ്​റ്റേഷനിൽ സെൽഫിയെടുത്താൽ 2,000 രൂപ പിഴ
Saturday, June 23, 2018 7:25 AM IST
ചെ​ന്നൈ: ആളുകളുടെ സെൽഫി പ്രേമം റെയിൽവേ സ്റ്റേഷനുകളിൽ വേണ്ടെന്ന് റെയിൽവേ. റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളി​ലും പ​രി​സ​ര​ത്തും റെ​യി​ൽ ​പാ​ള​ങ്ങ​ൾ​ക്ക്​ സ​മീ​പ​വുമൊക്കെ നിന്ന് മൊ​ബൈ​ൽ​ ഫോ​ണി​ൽ സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​ന്​ റെ​യി​ൽ​വേ ബോ​ർ​ഡ് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി. നിയമം ലംഘിക്കുന്നവരിൽ നിന്ന്​ 2,000 രൂപ പിഴ ഈടാക്കാനുള്ള ഉത്തരവ്​ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യെന്ന് അധികൃതർ അറിയിച്ചു.

സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ നി​ര​വ​ധി പേ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി. സ്​​റ്റേ​ഷ​നു​ക​ൾ മലിനമാക്കുന്നവരിൽ നിന്ന്​ 500 രൂ​പ പി​ഴ ഈടാ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വിവിധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്​​റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്നും​ റെ​യി​ൽ​വേ അധികൃതർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.