പാക് ഉപഗ്രഹങ്ങൾ ചൈന വിജയകരമായി വിക്ഷേപിച്ചു
Tuesday, July 10, 2018 4:10 AM IST
ബെയ്ജിംഗ്: പാക്കിസ്ഥാന്‍റെ രണ്ടു വിദൂര നിയന്ത്രിത ഉപഗ്രഹങ്ങൾ ചൈന വിജയകരമായി വിക്ഷേപിച്ചു. പിആർഎസ്എസ്-1, പാക് ടെസ്-1 എ എന്നീ ഉപഗ്രഹങ്ങളാണ് ലോംഗ് മാർച്ച് 2 സി റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചത്. ജിയുക്വാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നായിരുന്നു വിക്ഷേപണം.

5,000 കോടി ഡോളർ ചെലവിൽ നിർമിക്കുന്ന ചൈന-പാക് സാന്പത്തിക ഇടനാഴിയുടെ നിർമാണ പുരോഗമതി നിരീക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് പിആർഎസ്എസ്-1 എന്ന ചൈനീസ് നിർമിത ഉപഗ്രഹത്തിന്‍റെ ലക്ഷ്യം. പാക് ബഹിരാകാശ ഏജൻസി വികസിപ്പിച്ചെടുത്തതാണ് പാക് ടെസ്-1 എ ഉപഗ്രഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.