ച​രി​ത്ര​മെ​ഴു​തി ഹി​മ ദാ​സ്; അ​ണ്ട​ർ-20 ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം
Friday, July 13, 2018 2:06 AM IST
താം​പെ​രെ: അ​ണ്ട​ർ-20 ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ നേ​ട്ട​ത്തോ​ടെ ഇ​ന്ത്യ​യു​ടെ ഹി​മ ദാ​സ് ച​രി​ത്ര​മെ​ഴു​തി. 400 മീ​റ്റ​റി​ൽ 51.46 സെ​ക്ക​ൻ​ഡി​ൽ ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി ഹി​മ ഒ​ന്നാ​മ​തെ​ത്തി. ഇ​തോ​ടെ ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ട്രാ​ക്കി​ൽ സ്വ​ർ​ണം നേ​ടു​ന്ന ആ​ദ്യ താ​ര​മെ​ന്ന നേ​ട്ടം ഹി​മ പേ​രി​ലാ​ക്കി.

റൊ​മാ​നി​യ​യു​ടെ ആ​ന്ദ്രെ മി​കോ​ല​സ് വെ​ള്ളി നേ​ടി. 52.07 സെ​ക്ക​ൻ​ഡി​ലാ​ണ് മി​കോ​ല​സ് ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​മേ​രി​ക്ക​ൻ താ​രം ടെ​യ്‌​ല​ർ മ​ൻ​സ​ൻ വെ​ങ്ക​ലം നേ​ടി. 52.28 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്താ​ണ് മ​ൻ​സ​ൻ മൂ​ന്നാ​മ​ത്തെ​ത്തി​യ​ത്.

അ​ണ്ട​ർ-20 ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം​നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ താ​ര​മെ​ന്ന നേ​ട്ട​വും ആ​സം സ്വ​ദേ​ശി​നി​യാ​യ ഹി​മ സ്വ​ന്ത​മാ​ക്കി. 2016-ൽ ​പോ​ള​ണ്ടി​ൽ ന​ട​ന്ന അ​ണ്ട​ർ-20 ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജാ​വ​ലി​ൻ ത്രോ​യി​ൽ നീ​ര​ജ് ചോ​പ്ര സ്വ​ർ​ണം സ്വന്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.