ട്രംപ്-പുടിൻ കൂടിക്കാഴ്ച: മഞ്ഞുരുകില്ലെന്ന് അമേരിക്കൻ നയതന്ത്ര വിദഗ്ധർ
Tuesday, July 17, 2018 8:05 AM IST
വാഷിംഗ്ടൺ: അമേരിക്കയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം ഊഷ്മളമാക്കുമെന്ന സംയുക്ത പ്രഖ്യാപനം വന്നതിനു പിന്നാലെ മഞ്ഞുരുകാനുള്ള സാധ്യതകൾ തള്ളി വിദഗ്ധർ രംഗത്തെത്തി. ഹെ​​ൽ​​സി​​ങ്കി ഉ​​ച്ച​​കോ​​ടി​​ക്കു​​ശേ​​ഷം റ​​ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് പു​​ടി​​നു​​മൊ​​ത്തു ന​​ട​​ത്തി​​യ വാർത്താ സ​​മ്മേ​​ള​​ന​​ത്തി​​ലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഊഷ്മളമാക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞത്.

അമേരിക്കയും റ​​​​​​ഷ്യ​​​​​​യും ത​​​​​​മ്മി​​​​​​ലു​​​​​​ള്ള ബ​​​​​​ന്ധം ഉച്ചകോടിക്ക് നാ​​​​​​ലു മ​​​​​​ണി​​​​​​ക്കൂ​​​​​​ർ​​​​​​ മു​​​​​​മ്പു​​​​​​വ​​​​​​രെ ഏ​​​​​​റ്റ​​​​​​വും മോ​​​​​​ശ​​​​​​മാ​​​​​​യ അ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നുവെന്നും, ഹെ​​​​​​ൽ​​​​​​സി​​​​​​ങ്കി​​​​ ച​​​​​​ർ​​​​​​ച്ച​​​​യെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്നു ബ​​​​​​ന്ധം മെ​​​​​​ച്ച​​​​​​പ്പെ​​​​​​ട്ടെ​​​​​​ന്നുമായിരുന്നു ട്രം​​പിന്‍റെ അ​​വ​​കാ​​ശ​​വാദം. എന്നാൽ, ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ അത്ര പെട്ടന്ന് തീരുമെന്ന് തോന്നുന്നില്ലെന്ന് മുൻ യുഎസ് കോൺഗ്രസ് ഉപദേശകൻ ഏരിയൽ കോഹെൻ അഭിപ്രായപ്പെട്ടു.

ആയുധ നിയന്ത്രണം, സൈബർ സുരക്ഷ, സിറിയൻ പ്രശ്നം തുടങ്ങിയ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും യോജിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ‌, ഇരു പ്രസിഡന്‍റുമാരും തമ്മിലുള്ള കൂടിക്കാഴ്ചകൊണ്ട് മാത്രം ഇത് സാധ്യമാകുമെന്ന് തോന്നുന്നില്ല- കോഹെൻ പറഞ്ഞു. ഇരുരാജ്യങ്ങളിലും സഹകരണത്തിനെതിരെ ആഭ്യന്തര എതിർപ്പുകൾ ഉയരും. അമേരിക്കയെ സംബന്ധിച്ച് ഡെമോക്രാറ്റിക് പാർട്ടിയുടെയും റിപ്പബ്ലിക്കൻ പാർട്ടിയിലെ ഇടഞ്ഞ് നിൽക്കുന്ന നേതാക്കളുടെയുമുൾപ്പെടെ പൂർണ പിന്തുണ ട്രംപിന് ഉണ്ടെങ്കിൽ മാത്രമേ റഷ്യയുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോഹെന്‍റെ അതേ അഭിപ്രായം തന്നെയാണ് അമേരിക്കൻ മുൻ നയതന്ത്ര വിദഗ്ധൻ ജോൺ ബൈറലിനും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അപകടകരമായ അവസ്ഥയിലാണ് ഇപ്പോഴുമുള്ളതെന്നായിരുന്നു റഷ്യയിലെ മുൻ അമേരിക്കൻ അംബാസിഡർ കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടത്. അമേരിക്കൻ തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ ഉണ്ടായി എന്ന ആരോപണത്തെ ട്രംപ് തള്ളിയെങ്കിലും അത് തന്നെയാകും ഇരു രാജ്യങ്ങൾക്കുമിടയിലെ ഊഷ്മള ബന്ധത്തിനുള്ള പ്രധാന വിലങ്ങുതടിയെന്നും ബൈറൽ അഭിപ്രായപ്പെട്ടു.

പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അമേരിക്കൻ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ തള്ളിയ ട്രംപ്, റ​​​​​​ഷ്യ​​​​​​യു​​​​​​മാ​​​​​​യു​​​​​​ള്ള ന​​​​​​യ​​​​​​ത​​​​​​ന്ത്ര​​​​​​ബ​​​​​​ന്ധം മോ​​​​​​ശ​​​​​​മാ​​​​​​യ​​​​​​തി​​​​​​നു കാ​​​​​​ര​​​​​​ണം മു​​​​​​ൻ യു​​​​​​എ​​​​​​സ് ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട​​​​​​ങ്ങ​​​​​​ൾ പു​​​​​​ല​​​​​​ർ​​​​​​ത്തി​​​​​​യ നി​​​​​​ല​​​​​​പാ​​​​​​ടു​​​​​​ക​​​​​​ളാ​​​​​​ണെ​​​​​​ന്ന് ഉ​​ച്ച​​കോ​​ടി​​ക്കു​​ മു​​ൻപ് ട്വീ​​​​​​റ്റ് ചെ​​​​​​യ്യുകയും ചെയ്തിരുന്നു. ട്രംപിന്‍റെ ട്വീറ്റ് വൻ വിവാദത്തിന് വഴിവച്ചിരുന്നു. എന്നാൽ, ട്രം​​​​​​പി​​​​​​ന്‍റെ ട്വീ​​​​​​റ്റ് ഇ​​​​​​ഷ്ട​​​​​​പ്പെ​​​​​​ട്ട റ​​​​​​ഷ്യ​​​​​​ൻ വി​​​​​​ദേ​​​​​​ശ​​​​​​മ​​​​​​ന്ത്രാ​​​​​​ല​​​​​​യം ത​​​​​​ങ്ങ​​​​​​ൾ ട്രം​​​​​​പി​​​​​​നോ​​​​​​ടു യോ​​​​​​ജി​​​​​​ക്കു​​​​​​ന്നു​​​​​​വെന്നായിരുന്നു പ്രതികരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.