ജിഎൻപിസി അഡ്മിൻ അജിത് കുമാറിനെതിരേ ലുക്ക് ഒൗട്ട് നോട്ടീസ്
Tuesday, July 17, 2018 7:41 PM IST
തിരുവനന്തപുരം: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎൻപിസി) എന്ന മദ്യപൻമാരുടെ ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിൻ അജിത് കുമാറിനായി പോലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാൾ വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ വിമാനത്താവളങ്ങളിൽ നോട്ടീസ് നൽകിയതായി പോലീസ് അറിയിച്ചു.

മ​​​ദ്യ​​​പാ​​​ന​​​ത്തെ പ്രോ​​​ത്സാ​​​ഹി​​​ക്കു​​​ന്നെ​​​ന്ന് കാ​​​ണി​​​ച്ചാ​​​ണ് എ​​​ക്സൈ​​​സ് വ​​​കു​​​പ്പ് ഗ്ലാ​​​സി​​​ലെ നു​​​ര​​​യും പ്ലേ​​​റ്റി​​​ലെ ക​​​റി​​​യും എ​​​ന്ന ഫേ​​സ്ബു​​​ക്ക് കൂ​​​ട്ടാ​​​യ്മ​​​യ്ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി​​​യ​​​ത്. അ​​​ബ്കാ​​​രി നി​​​യ​​​മപ്ര​​​കാ​​​രം അ​​​ജി​​​ത്തി​​​നെ​​​തി​​​രേ​​​യും ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ​​​ക്കെ​​​തി​​​രേയുമാണ് കേ​​​സെ​​​ടു​​​ത്തി​​​രു​​​ന്നത്.

മ​​​ദ്യ​​​വി​​​ൽ​​​പ്പ​​​ന​​​യ്ക്ക് പ്രോ​​​ത്സാ​​​ഹ​​​നം ന​​​ൽ​​​കു​​​ന്ന ത​​​ര​​​ത്തി​​​ൽ കു​​​ട്ടി​​​ക​​​ളെ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തി​​​ന് ജു​​​വ​​​നൈ​​​ൽ ജ​​​സ്റ്റീ​​​സ് ആ​​​ക്ട് 78, മ​​​ത​​സ്പ​​​ർ​​ധ​​യും ല​​​ഹ​​​ള​​​യും ഉ​​​ണ്ടാ​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​തി​​​ന് ഐ​​​പി​​​സി 153, പൊ​​​തു​​​സ്ഥ​​​ല​​​ത്തു​​​ള്ള മ​​​ദ്യ​​​പാ​​​ന​​​ത്തി​​​ന് കേ​​​ര​​​ള അ​​​ബ്കാരി വ​​​കു​​​പ്പ് എ​​​ന്നി​​​വ ചു​​​മ​​​ത്തി​​​യാ​​​ണ് അജിത് കുമാറിനെതിരേ പോലീസ് കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.