സ്വാമി അഗ്നിവേശിനെ ബിജെപി പ്രവർത്തകർ ആക്രമിച്ചത് അപലപനീയമെന്ന് മുഖ്യമന്ത്രി
Tuesday, July 17, 2018 8:26 PM IST
തിരുവനന്തപുരം: സാമൂഹ്യ പ്രവർത്തകനും മുൻ എംപിയുമായ സ്വാമി അഗ്നിവേശിനുനേരെ ബിജെപി, യുവമോർച്ച പ്രവർത്തകർ നടത്തിയ ആക്രമണം തികച്ചും അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊള്ളുന്ന എല്ലാവരും ഇത്തരം ആക്രമണങ്ങൾക്കെതിരേ രംഗത്തുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ജാ​ർ​ഖ​ണ്ഡി​ലെ പാ​കു​ർ ജി​ല്ല​യി​ൽ വ​ച്ചാ​ണ് സ്വാമി അഗ്നിവേശിനു മർദനമേറ്റത്. സം​ഭ​വ​ത്തി​ൽ 20 പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. പാ​കൂ​റി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ല്‍ നി​ന്ന് 195-ാം ദാ​മി​ൻ മ​ഹോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​തി​നി​ടെ ക​രി​ങ്കൊ​ടി​യു​മാ​യെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.