ഭീകരരുടെ നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം; കാ​ഷ്മീ​രി​ൽ മേ​ജ​ർ അ​ട​ക്കം നാ​ലു​പേ​ർ​ക്ക് വീ​ര​മൃ​ത്യു
Tuesday, August 7, 2018 12:56 PM IST
ശ്രീ​ന​ഗ​ർ: വ​ട​ക്ക​ൻ കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു മേ​ജ​റും മൂ​ന്നു ജ​വാ​ന്മാ​രും വീ​ര​മൃ​ത്യു വ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഗു​രേ​ഷ് സെ​ക്ട​റി​ല്‍ ഭീ​ക​ര​രു​ടെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​യു​ന്ന​തി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചതായി സൈ​ന്യം അ​റി​യി​ച്ചു.

നി​യ​ന്ത്ര​ണ​രേ​ഖ​യി​ലൂ​ടെ എ​ട്ടോ​ളം പേ​ർ അ​ട​ങ്ങി​യ സം​ഘം നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. നു​ഴ​ഞ്ഞു​ക​യ​റ്റം ശ്ര​മം ത​ട​ഞ്ഞ സൈ​ന്യ​ത്തി​നെ​തി​രെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ത്തു. ഇ​തോ​ടെ സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ഭീ​ക​ര​ർ​ക്കെ​തി​രെ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ സൈ​ന്യം തു​ട​രു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​മു​ണ്ടാ​യി​രു​ന്ന ഗു​രേ​ഷ് സെ​ക്ട​റി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി​മു​ത​ല്‍ പാ​ക്കി​സ്ഥാ​ൻ വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘി​ച്ചി​രു​ന്നു. നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രെ ഇ​ക്കാ​ര്യം സ​ഹി​ച്ചു​വെ​ന്നാ​ണ് ഇ​ന്ത്യ​ൻ സൈ​ന്യം വി​ല​യി​രു​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...