ആർഎസ്പി ഇടതു മുന്നണിക്ക് അലങ്കാരമാമെന്ന് എ.വിജയരാഘവൻ
Tuesday, August 7, 2018 12:57 PM IST
തിരുവനന്തപുരം: ആർഎസ്പിയെ ഇടതു മുന്നണിയിലേക്ക് പരോക്ഷമായി ക്ഷണിച്ച് കണ്‍വീനർ എ.വിജയരാഘവൻ രംഗത്ത്. ആർഎസ്പി എന്ന പാർട്ടി ഇടതു മുന്നണിക്ക് അലങ്കാരമാണെന്ന് അദ്ദേഹം പറഞ്ഞു. അവർ എൽഡിഎഫിലേക്ക് തിരിച്ചുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.ടി.ജലീലിനെ മുൻനിർത്തി മുസ്ലിം ലീഗിന് ബദലുണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന വാർത്തകൾ അദ്ദേഹം തള്ളി. ലീഗിന് ബദലുണ്ടാക്കാൻ എൽഡിഎഫിന് ഉദ്ദേശമില്ല. ജലീൽ സിപിഎം സ്വതന്ത്രനായാണ് മത്സരിച്ച് ജയിച്ചതെന്നും എ.വിജയരാഘവൻ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...