മുനന്പം അപകടം: കാണാതായവരിൽ മലയാളിയും
Tuesday, August 7, 2018 3:19 PM IST
കൊച്ചി: മുനന്പം തീരത്ത് കപ്പൽ ബോട്ടിലിടിച്ചുണ്ടായ അപകടത്തിൽ കാണാതായവരിൽ ഒരു മലയാളിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന. എറണാകുളം മാല്യങ്കര സ്വദേശി ഷൈജുവിനെയാണ് കാണാതായിരിക്കുന്നത്. ഒൻപത് പേരെയാണ് അപകടത്തിന് പിന്നാലെ കാണാതായത്. ശേഷിക്കുന്ന എട്ട് പേരും തമിഴ്നാട്ടിലെ കുളച്ചലിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അപകടത്തിൽ പെട്ട ഒരു മലയാളി ഉൾപ്പടെ മൂന്ന് പേർ രക്ഷപെട്ടിരുന്നു. രക്ഷപെട്ട മലയാളി ഉൾക്കടലിൽ രക്ഷാപ്രവർത്തനം നടത്തുന്ന മത്സ്യതൊഴിലാളികൾക്കൊപ്പം ഉണ്ടെന്നാണ് വിവരം. ശേഷിക്കുന്ന രണ്ടു പേർ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പശ്ചിമ ബംഗാൾ സ്വദേശി നരേൻ സർക്കാർ, കുളച്ചൽ സ്വദേശിയും ബോട്ടിന്‍റെ സ്രാങ്കുമായ എഡ്‌വിൻ എന്നിവരാണ് ചികിത്സയിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...