മി​രാ​ബാ​യ് ചാ​നു ഏ​ഷ്യ​ൻ ഗെ​യിം​സി​നില്ല
Tuesday, August 7, 2018 4:16 PM IST
ന്യൂ​ഡ​ൽ​ഹി: ഭാ​രോ​ദ്വ​ഹ​ന താ​രം സാ​യ്കോം മി​രാ​ബാ​യ് ചാ​നു ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കി​ല്ല. പു​റം​വേ​ദ​ന മൂ​ലമാണ് താരം പിന്മാറിയത്. ഒ​ളി​മ്പി​ക്സ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്ന് ചാ​നു രാ​ജ്യാ​ന്ത​ര ഭാ​രോ​ദ്വ​ഹ​ന ഫെ​ഡ​റേ​ഷ​നെ ക​ത്തി​ലൂടെ അ​റി​യി​ച്ചു.

ചാ​നു​വി​ന് വി​ശ്ര​മം ന​ൽ​ക​ണ​മെ​ന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകൻ വി​ജ​യ് ശ​ർ​മ​യും തി​ങ്ക​ളാ​ഴ്ച ആവശ്യപ്പെട്ടിരുന്നു. ഇ​തു​സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം ഫെ​ഡ​റേ​ഷ​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...