മുഖ്യമന്ത്രിയും സംഘവും ബത്തേരിയിൽ എത്തി
Saturday, August 11, 2018 10:33 AM IST
വയനാട്: മഴ ദുരിതം വിതച്ച വയനാട്ടിലെ പ്രദേശങ്ങളിൽ സന്ദർ‌ശനം നടത്തുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സുൽത്താൻ ബത്തേരിയിലെത്തി. ബത്തേരിയിൽ നിന്ന് റോഡ് മാർഗം കൽപറ്റ മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാംപിലെത്തുന്ന സംഘം ജില്ലയിൽ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുക്കും.

നേരത്തെ ഇടുക്കിയിൽ മുഖ്യമന്ത്രിയെത്തിയിരുന്നെങ്കിലും മോശം കാലാവസ്ഥയേത്തുടർന്ന് ഹെലികോപ്റ്റർ ഇറക്കാനായിരുന്നില്ല. തുടർന്നാണ് അദ്ദേഹം വയനാട്ടിലേക്ക് തിരിച്ചത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ, ഡിജിപി, ചീഫ് സെക്രട്ടറി തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഹെലികോപ്റ്ററിലുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...