പത്തനംതിട്ടയിൽ രക്ഷാപ്രവർത്തനം സജീവമെന്ന് മുഖ്യമന്ത്രി; ആരും പരിഭ്രാന്തരാകരുതെന്ന് നിർദേശം
Thursday, August 16, 2018 1:00 AM IST
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ രക്ഷാ പ്രവർത്തനം സജീവമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്തനംതിട്ടയിലേക്കും ചെങ്ങന്നൂരിലേക്കുമുള്ള 156 അംഗ കരസേന- എൻഡിആർഎഫ് സംഘം തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 25 ബോട്ടുകളുമായാണ് സേനാ വിഭാഗം എത്തുന്നതെന്നും ഈ സംഘം പത്തനംതിട്ടയിൽ എത്തുന്നതോടെ രക്ഷാപ്രവർത്തനം കൂടുതൽ സജീവമാകുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

നിലവിൽ നേവിയുടെ ഒരു സംഘവും നീണ്ടകരയിൽ നിന്നെത്തിച്ച മത്സ്യ തൊഴിലാളി ബോട്ടുകളും ഫയർഫോഴ്സും രക്ഷാപ്രവർത്തനം തുടരുന്നുണ്ടെന്നറിയിച്ച അദ്ദേഹം എല്ലാവരേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരും പരിഭ്രാന്തരാകരുതെന്നും കൂട്ടിച്ചേർത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.