കേരളത്തിലാകെ വൈദ്യുതി ഓഫ് ചെയ്യുമെന്ന വാർത്തകൾ വ്യാജമെന്ന് എം.എം.മണി
Thursday, August 16, 2018 1:50 AM IST
തിരുവനന്തപുരം: കേരളത്തിൽ മൊത്തം വൈദ്യുതി ഓഫ് ചെയ്യും എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. പ്രളയം നാശം വിതയ്ക്കുന്നതിനിടെ സംസ്ഥാനത്താകെ 4,000ത്തോളം ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്തു. കൂടുതൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഇത്തരം നടപടികളുമായി കെഎസ്ഇബി മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ ട്രാൻസ്ഫോർമറുകൾ ഓഫാക്കിയത്. 1,400 ട്രാൻസ്ഫോർമറുകളാണ് ജില്ലയിൽ ഓഫാക്കിയതെന്നും മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ഇതിൽ നൂറോളം എണ്ണം വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണെന്നും അദ്ദേഹം കുറിച്ചു. എറണാകുളത്ത് കലൂർ 110 കെവി, കുറുമാശ്ശേരി , കൂവപ്പടി 33 കെവി , തൃശുരിൽ പരിയാരം, അന്നമ്മ നട, പാലക്കാട് ശ്രീകൃഷ്ണ പുരം, വയനാട്ടിൽ കല്പറ്റ 110 എന്നിങ്ങനെ 7 സബ് സ്റ്റേഷനും മലപ്പുറത്തെ ആഢ്യൻപാറ, ഇടുക്കിയിൽ മാട്ടുപ്പെട്ടി, പത്തനംതിട്ടയിൽ റാന്നി, പെരുനാട് എന്നീ ജല വൈദ്യതി നിലയങ്ങളും വെള്ളം കയറിതിനേത്തുടർന്ന് ഉല്പാദനം നിർത്തിയ അവസ്ഥയിലാണെന്നും മന്ത്രി അറിയിച്ചു.

എല്ലാം പൂർവ്വസ്ഥിതിയിലാക്കാനുള്ള പരിശ്രമത്തിലാണ് ജീവനക്കാരെന്നും എം.എം.മണി കൂട്ടിച്ചേർത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.