മുണ്ടക്കയത്ത് തോപ്പിൽക്കടവ് പാലം ഒലിച്ചുപോയി; ആയിരങ്ങൾ ഒറ്റപ്പെട്ടു
Thursday, August 16, 2018 2:26 AM IST
കോട്ടയം: ജില്ലയുടെ കിഴക്കൻ മേഖലയായ മുണ്ടക്കയത്ത് അഴുതയാറിനു കുറുകെയുള്ള പാലം ഒലിച്ചു പോയി. കോരുത്തോട്ടിലെ തോപ്പിൽക്കടവ് പാലമാണ് ഒലിച്ചു പോയത്. ഇടുക്കി-കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം ഒലിച്ചുപോയതോടെ പാലത്തിനക്കരെയുള്ള മൂഴിക്കൽ ഭാഗത്ത് ആയിരങ്ങളാണ് ഒറ്റപ്പെട്ടത്.

കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വൻമരം ഒഴുകിയെത്തി ഈ പാലത്തിനു താഴെ തടഞ്ഞുനിന്നിരുന്നു. ഇത് ഇവിടെ നിന്നും നീക്കാൻ സാധിച്ചിരുന്നില്ല. ഇതേത്തുടർന്ന് വെള്ളം സുഗമമായി ഒഴുകുന്നതിന് തടസം നേരിട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.