സ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ല്‍ പ​തി​നാ​യി​ര​ങ്ങ​ൾ മ​രി​ക്കും; യാ​ചി​ച്ച് ചെ​ങ്ങ​ന്നൂ​ർ എം​എ​ൽ​എ സ​ജി ചെ​റി​യാ​ൻ
Friday, August 17, 2018 10:17 PM IST
ചെ​ങ്ങ​ന്നൂ​ർ: ആ​കാ​ശ​മാ​ർ​ഗം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ ചെ​ങ്ങ​ന്നൂ​രി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ മ​രി​ക്കു​മെ​ന്ന് ചെ​ങ്ങ​ന്നൂ​ർ എം​എ​ൽ​എ സ​ജി ചെ​റി​യാ​ൻ. ഒ​രു ചാ​ന​ലി​നോ​ടാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

എ​യ​ർ​ലി​ഫ്റ്റിം​ഗ് അ​ല്ലാ​തെ പ്ര​ദേ​ശ​ത്തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് മാ​ർ​ഗ​മി​ല്ല. പ​ട്ടാ​ള​മി​റ​ങ്ങ​ണം. സ​ഹാ​യം കി​ട്ടി​യി​ല്ലെ​ങ്കി​ൽ 10000 പേ​രെ​ങ്കി​ലും മ​രി​ക്കും. എ​യ​ർ ലി​ഫ്റ്റിം​ഗ് അ​ല്ലാ​തെ ഇ​വി​ടെ വേ​റെ വ​ഴി​യി​ല്ല, രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ കൊ​ണ്ട് മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന് ഞ​ങ്ങ​ളാ​വു​ന്ന​ത് ചെ​യ്യു​ക​യാ​ണ്. എ​ന്നി​ട്ടും ഞ​ങ്ങ​ൾ​ക്കൊ​ന്നും ചെ​യ്യാ​നാ​കു​ന്നി​ല്ല. എ​ന്‍റെ വ​ണ്ടി​യ​ട​ക്കം നി​ല​യി​ല്ലാ വെ​ള്ള​ത്തി​ൽ കി​ട​ക്കു​ക​യാ​ണ്- സ​ജി ചെ​റി​യാ​ൻ വി​കാ​ര​നി​ർ​ഭ​ര​നാ​യി പ​റ​യു​ന്നു.

50,000 പേ​ർ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്നും ഇ​തി​ൽ​ത​ന്നെ 1500 പേ​ർ മ​ര​ണാ​സ​ന്ന​രാ​ണെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. നാ​ലു ദി​വ​സ​മാ​യി സൈ​ന്യ​ത്തി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ഇ​തേ​വ​രെ ല​ഭി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​രാ​തി​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.