രക്ഷാപ്രവർത്തനവുമായി സഹകരിക്കാത്ത നാല് ബോട്ടുടമകളെ അറസ്റ്റ് ചെയ്തു
Sunday, August 19, 2018 3:45 PM IST
ആലപ്പുഴ: പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിനായി സഹകരിക്കാതെ വിട്ടു നിന്ന അഞ്ചു ബോട്ടുടമകളിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ലേക്ക്സ് ആൻഡ് ലഗൂണ്‍സ് ഉടമ സക്കറിയ ചെറിയാൻ, റെയിൻബോസ് ഉടമ സാലി, കോസി ഉടമ കുര്യൻ, ആൽബിൻ ഉടമ വർഗീസ് സോണി എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

തേജസ് ഉടമ സിബിയെക്കൂടി ഉടൻ അറസ്റ്റു ചെയ്യുമെന്ന് പോലീസ് അറിയിച്ചു. രക്ഷാപ്രവർത്തനവുമായി ബോട്ടുടമകൾ സഹകരിക്കണമെന്നും ബോട്ടുകൾ വിട്ടുനൽകാത്തവർക്കെതിരേ കർശന നടപടിയെടുക്കുമെന്നും മന്ത്രി ജി. സുധാകരൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.